»   » മകളുടെ നേര്‍ച്ച ഫലിച്ചു!!! പുതിയ തട്ടകം കീഴടക്കാന്‍ ടൊവിനോ!!!

മകളുടെ നേര്‍ച്ച ഫലിച്ചു!!! പുതിയ തട്ടകം കീഴടക്കാന്‍ ടൊവിനോ!!!

Posted By:
Subscribe to Filmibeat Malayalam
യുവാക്കള്‍ക്കിടയിലെ പുതിയ തരംഗമാണ് ടൊവിനോ തോമസ്. ചെയ്യുന്ന വേഷങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ടൊവിനോയ്ക്ക് 2017 ഏറെ പ്രതീക്ഷകളുള്ള വര്‍ഷമാണ്. പുതുവര്‍ഷത്തിലെ ആദ്യ ചിത്രം എസ്രയും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ടൊവിനോയെ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് സ്വന്തം ചിത്രങ്ങള്‍ ഹിറ്റാകാന്‍ മകളുടെ തല മൊട്ടയടിച്ച അച്ഛന്‍ എന്ന പേരിലാണ്.

വേളാങ്കണ്ണിയില്‍ പോയി മകളുടെ തല മൊട്ടയടിച്ച ടൊവിനോ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ സ്വയം ട്രോളി നല്‍കിയ കുറിപ്പാണ് ഇതിന് കാരണം. എന്തുതന്നെയായാലും മകളുടെ നേര്‍ച്ച് ഫലം കണ്ടു. എണ്ണം പറഞ്ഞ സിനിമകളിലൂടെ യുവ പ്രക്ഷകരുടെ മനം കവര്‍ന്ന ടൊവിനോ ഇനി കോളീവുഡിക്ക് ചേക്കേറുകയാണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.

ചെറിയ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ടൊവിനോ തമിഴില്‍ കേന്ദ്ര കഥാപാത്രമായാണ് അരങ്ങേറുന്നത്. പ്രണയകഥ പറയുന്ന ചിത്രത്തിന്റ അണിയറ രഹസ്യങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടാകുന്നത് വരെ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്ന് ടൊവിനോ പറഞ്ഞു.

ബ്രസീലില്‍ നടന്ന യഥാരാത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അപൂര്‍വമായ ഒരു പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.

സിനിമയുടെ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞു. ഛായഗ്രഹകയായ ബിആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 പകുതിയോടെ ആരംഭിച്ച സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ടൊവിനോ എസ്രയിലെ പോലീസ് ഓഫീസറായി എത്തിയത്.

ചിത്രത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തികായകും. ചിത്രം 2017 പകുതിയോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സംവിധായിക തയാറായിട്ടില്ല.

ചിത്രത്തിന്റെ സംവിധായികയായ ബിആര്‍ വിജയലക്ഷ്മി ഏഷ്യയിലെ ആദ്യത്തെ വനിതാ ഛായഗ്രഹകയാണ്. ചിന്നവീട് ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളുടെ ക്യാമറാ വുമണായി വിജയലക്ഷ്മി പ്രവര്‍ത്തിച്ചിട്ടുണ്ട്. അരവിന്ദ് സ്വാമി നായകനായി എത്തിയ മലയാള ചിത്രം ഡാഡിയുടെ തിരക്കഥ രചിച്ചതും വിജയലക്ഷ്മിയാണ്.

മലയാളത്തില്‍ എസ്രയ്ക്ക് ശേഷം അണിയറയ്‌ക്കൊരുങ്ങുന്നത് രണ്ട് ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങളും അടുത്ത ദിനങ്ങളില്‍ തിയറ്ററിലെത്തും. ബേസില്‍ ജോസഫിന്റെ ഗോദയും ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരതയുമാണ് അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്.

ബേസില്‍ സംവിധാനം ചെയ്യുന്ന ഗോദ ഗുസ്തി പ്രമേയമായി എത്തുന്ന ചിത്രമാണ്. ചിത്രം ടൊവിനോയ്ക്ക് ഒരു ബ്രേക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാമ്പസ് രാഷ്ട്രീയം പ്രമേയമായി എത്തുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി ഇരു ചിത്രങ്ങളും തിയറ്ററിലെത്തും.

English summary
Tovino will also be foraying into Tamil with a love story, helmed by cinematographer-turned-filmmaker B R Vijayalakshmi. The film is based on a true incident that happened in Brazil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam