ഇവിടെ നിന്ന് ഗൾഫിലേയ്ക്ക് എന്താ ബിരിയാണി കയറ്റി വിടുന്നത്! എടക്കാട് ബറ്റാലിയൻ രണ്ടാം ടീസർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06.. ടൊവിനോ പട്ടാള വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നാട്ടിൽ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അവധിയ്ക്ക് നാട്ടിലെത്തുന്ന ടൊവിനോയോടുള്ള നാട്ടുകാരുട രസകരമായ പ്രതികരണങ്ങളാണ് ടീസറിൽ. സലിം കുമാർ, സരസ ബാലുശ്ശേരി, പി ബാലചന്ദ്രൻ, നിർമ്മൽ പാലാഴി എന്നിവരുമാണ് ടീസറിലുള്ളത്.

Edakkadu Battalion 06  second  Teaser

ടൊവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ. തീവണ്ടി ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. കൽക്കിയ്ക്ക് ശേഷം സംയുക്ത മേനോനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ക്യാപ്റ്റൻ ഷഫീഖ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാര്യയായിട്ടാണ് സംയുക്ത എത്തുന്നത്. ചിത്രത്തിലെ പുറത്തു വന്ന പാട്ടിനും ടീസറിനുമൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ടീസർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.

നവാഗതനായ സ്വപ്നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രന്റേതാണ് സ്‌ക്രിപ്റ്റ്. സിനു സിദ്ധാര്‍ഥ് ആണ് ഛായാഗ്രഹണം. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോന്‍ ആണ് സംഗീതം. ഒകടോബർ 18 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X