സെറ്റിൽ ടൊവിനോ ഒപ്പിച്ച പണി!! തീവണ്ടിയുടെ കാണാക്കാഴ്ചകൾ!! രസകരമായ വീഡിയോ കാണാം
ഷൂട്ടിംഗ് സമയത്തെ ഒരു നർമ്മ മൂഹൂർത്തം പ്രേക്ഷകർക്കായി തീവണ്ടി ടീം പങ്കുവെച്ചിരിക്കുകയാണ്
ടൊവിനേയുടെ തീവണ്ടി വിജയകരമായി അതിന്റെ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത പല ഭാഗഭാഗങ്ങളിൽ നിന്ന മികച്ച പ്രേക്ഷക പ്രതികരണമാണ് തീവണ്ടിയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമായിരുന്നു ചിത്രം തിയേറ്ററിൽ എത്തിയത്. പ്രേക്ഷകരുടെ കാത്തിരുപ്പ് വെറുതെയായല്ലെന്ന് ചിത്രം തെളിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കാൻ ടൊവിനോയുംഅണിയറ പ്രവർത്തകരും മറന്നിട്ടില്ല.

ഇപ്പോഴിതാ ഷൂട്ടിംഗ് സമയത്തെ ഒരു നർമ്മ മൂഹൂർത്തം പ്രേക്ഷകർക്കായി തീവണ്ടി ടീം പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വീഡിയോ പങ്ക്വെച്ചിരിക്കുന്നത്. ടൊവിനോയും കൂട്ടരും ചേർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളെ കായലിൽ എറിയുന്നതിന്റെ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തൊഴിൽ രഹിതനായ ബിനീഷ് എന്ന യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഒരു ചെയിൻ സ്മോക്കർ കൂടിയാണ് ബിനീഷ്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്


Click it and Unblock the Notifications