കട്ട മീശയും കലിപ്പ് ലുക്കും!! താരത്തിന്റെ കയ്യിലെ 999? കൽക്കിയിലെ പുതിയ ചിത്രം പുറത്ത്..
ലൂസിഫറിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കൽക്കി. പോലീസ് വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷ സ്വീകര്യത ലഭിച്ചിരുന്നു. ഇതിനു പിന്നാലെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത കൽക്കിയിലെ മറ്റൊരു ചിത്രം പങ്കുവെച്ച് ടൊവിനോ.

കൽക്കിയിലെ താരത്തിന്റെ ഗെറ്റപ്പ് നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കട്ടി മീശയിൽ കലിപ്പ് ലുക്കിൽ നോക്കി നിൽക്കുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. കയ്യിൽ 999 എന്ന് എഴുതിയിട്ടുമുണ്ട്. എന്തായാലും താരത്തിന്റെ ഈ കൽക്കി ലുക്കും വൈറലായിട്ടുണ്ട്.
2019 ആഗസ്റ്റ് 8 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ദുൽഖർ ചിത്രമായ സെക്കന്റ് ഷോ, കൂതറ , തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൽക്കി. കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസാണ് ചിത്രം പുറത്തെത്തിക്കുന്നത്.


Click it and Unblock the Notifications