മധുപാല്‍-ടൊവിനോ ചിത്രം കുപ്രിസിദ്ധ പയ്യന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!
പ്രളയക്കെടുതി മൂലം മലയാള സിനിമകളുടെ റിലീസുകള്‍ മാറ്റി വച്ചിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരോ ചിത്രങ്ങളുടെ തങ്ങളുടെ ചിത്രത്തിന്റെ പുതിയ റിലീസ് തിയതികള്‍ പ്രഖ്യാപിച്ചു തുടങ്ങിയിരിക്കുകയാണ്. ഓഗസ്റ്റ് 31ന് തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ഒരു കുപ്രിസിദ്ധ പയ്യന്‍. എന്നാല്‍ ചിത്രം നവംബര്‍ ഒമ്പതിന് തിയറ്ററിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരിടവേളയ്ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോയ്‌ക്കൊപ്പം അനു സിത്താര, നിമിഷ സജയന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ഒരു കുപ്രിസിദ്ധ പയ്യന്‍. വി സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത് ജീവന്‍ ജോബ് തോമസാണ്. അജയന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സിദ്ധിഖ്, ദിലീഷ് പോത്തന്‍, ശ്വേത മേനോന്‍, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

2008ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം തലപ്പാവിലൂടെയാണ് മധുപാല്‍ ആദ്യമായി സംവിധായകനകുന്നത്. നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. പിന്നീട് 2012ല്‍ ശ്വേത മേനോന്‍, ലാല്‍, ആസിഫ് അലി, ഭാവന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒഴിമുറി എന്ന സിനിമ ഒരുക്കി. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം 2017ലാണ് മധുപാല്‍ വീണ്ടും സംവിധായകന്റെ മേലങ്കി അണിഞ്ഞത്. ക്രോസ് റോഡ് എന്ന ആന്തോളജി ചിത്രത്തിലെ 'ഒരു രാത്രിയുടെ കൂലി' എന്ന ഹൃസ്വ ചിത്രമായിരുന്നു മധുപാല്‍ സംവിധാനം ചെയ്ത്.


Click it and Unblock the Notifications