റിലീസ് തിയ്യതി നീട്ടി ടൊവിനോയുടെ തീവണ്ടി! ആസിഫ് അലി ചിത്രവും നാളെയെത്തില്ല
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തീവണ്ടി. ആക്ഷേപ ഹാസ്യരൂപത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ചെയിന്‍സ്‌മോക്കറുടെ കഥയാണ് പറയുന്നത്. സെക്കന്‍ഡ്‌ഷോ,കൂതറ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ വിനി വിശാലാണ് തീവണ്ടിയുടെ കഥയെഴുതിയിരിക്കുന്നത്. ടൊവിനോയുടെ കരിയറിലെ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് അറിയുന്നത്. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.

ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. മെയ് നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം റിലീസ് മാറ്റിവെച്ചിരിക്കുകയാ്ണ് അണിയറപ്രവര്‍ത്തകര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് തീവണ്ടിയുടെ റിലീസ് മാറ്റിയ കാര്യം സിനിമയുടെ ടീം അറിയിച്ചിരിക്കുന്നത്. പെരുന്നാള്‍ റിലീസായിട്ടാകും ടൊവിനോയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലെത്തുക.
തീവണ്ടിക്കൊപ്പം വ്യഴാഴ്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ബിടെക്ക്. എന്നാല്‍ ബിടെക്കും നാളെ തിയ്യേറ്റുകളിലെത്തില്ല എന്നാണ് അറിയുന്നത്. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബിടെക്കില്‍ ആസിഫലിയാണ് നായകനായി എത്തുന്നത്. അപര്‍ണ ബാലമുരളി തന്നെയാണ് ഇത്തവണയും ആസിഫിന്റെ നായികയായി എത്തുന്നത്. ഇവരോടൊപ്പം അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി,അര്‍ജുന്‍ അശോകന്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റിലീസ് മാറ്റിയ ബിടെക്ക് വരുന്ന മെയ് അഞ്ചിനാണ് തിയ്യേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications











