മോശം അവസ്ഥയിൽ കൂടെ നിന്നത് അവരാണ്!! നല്ല കാലത്ത് അത് ഉറപ്പു വരുത്താറുണ്ട്, തുറന്നുപറഞ്ഞ് ടൊവിനോ

മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടായ സംഗതിയാണ്. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. തുടക്കം മുതൽ തന്നെ സിനിമയിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിക്കാൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. പോസിറ്റീവ് നെഗറ്റീവ് കഥാപാത്ര വേർതിരിവ് ഇല്ലാതെ നായകനായാലും വില്ലനായാലും അതിന്റേതായ തന്മായത്തോട് കൂടി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

നവാഗത സംവിധായകരുടെ പ്രിയപ്പെട്ട താരമാണ് ടൊവി. താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും നവാഗത സംവിധായകർക്കൊപ്പമായിരിക്കും. ഇപ്പോഴിത അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. സിനിമ പാരഡൈസോ ക്ലബ്ബിനു നൽകിയ അഭിമുഖത്തിലാണ് ടൊവിനോയും നവാഗത സിനിമ പ്രവർത്തകരുമായിട്ടുള്ള ബന്ധം വെളിപ്പെടുത്തിയത്.

 പുതുമുഖ സംവിധായകർക്കൊപ്പം

പുതുമുഖ സംവിധായകർക്കൊപ്പം

താൻ ചെയ്ത 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്. അതിൽ തനിയ്ക്ക് അതിയായ സന്തോഷവുമുണ്ട്. ഞാൻ വർക്ക് ചെയ്ത ചിത്രങ്ങളിൽ അസോസിയേറ്റായും അസിസ്റ്റന്റായും വർക്ക് ചെയ്തിട്ടുള്ള പല ആളുകളും പിന്നീട് സംവിധായകരായിട്ടുണ്ട്. എനിക്കൊപ്പ മോശം അവസ്ഥയിൽ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയിൽ ഒപ്പം വേണ്ടത്. അത് ഞാൻ എപ്പേഴും ഉറപ്പു വരുത്താറുണ്ട്. സ സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ ഒരുപാട് സന്തോഷം തരാറുണ്ട്.

  സുഹൃത്തുക്കളായതുകൊണ്ടുളള ഗുണം

സുഹൃത്തുക്കളായതുകൊണ്ടുളള ഗുണം

സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ കഥ പറയുമ്പോൾ തിരിച്ച് അതിൽ അഭിപ്രായം പറയാനുള്ള സ്പെയിസ് കിട്ടാറുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്നുളള അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കാറുണ്ട്. എന്നാൽ അത് എന്റെ ജോലി അല്ല അത്, അവർ എന്റെ സുഹൃത്തുക്കളായതുകൊണ്ടാണ് അങ്ങനെ പറയുന്നത്. അത്തരത്തിലൊരു സ്പെയിസ് കിട്ടുന്നത് നല്ലതാണെന്നും താരം പറഞ്ഞു.

 ആഷിഖ് അബു ശ്യാം പുഷ്കർ

ആഷിഖ് അബു ശ്യാം പുഷ്കർ

സിനിമ ചെയ്തത് കൊണ്ടുണ്ടായ സൗഹൃദമാണ് ആഷിഖ് അബു, ശ്യാം പുഷ്കറുമൊക്കെ. ഈ ടീമിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. അവരോടൊപ്പം സിനിമ ചെയ്ചാൻ ഒരുപാട് ഇഷ്ടമാണ്. അവരോടൊപ്പം സിനിമ ചെയ്യുമ്പോൾ ഒരു സുരക്ഷിതമായ സ്ഥലത്ത് ചെന്നെത്തിയ പ്രീതിയാണ്. കാരണം ബാക്കിയെല്ലാം അവർ എന്നെ കൊണ്ട് തന്നെ ചെയ്യിപ്പിക്കും. അവർ പറയുന്ന വൃത്തിയായി ചെയ്യുക എന്നതു മാത്രമാണ് ജോലി.

 സിനിമ മാറ്റിവെയ്ക്കാറില്ല

സിനിമ മാറ്റിവെയ്ക്കാറില്ല

നല്ല സിനിമകൾ എന്റെ പേരിൽ പിടിച്ചു വയ്ക്കാൻ ശ്രമിക്കാറില്ല. എന്നെക്കാൾ നന്നായി ആ റോൾ ചെയ്യാൻ പറ്റുന്ന മറ്റാരെങ്കിലും ഉണ്ടാകാം. എന്റെ കഴിവിന്റെ പരമാവധി ഞാൻ സിനിമയെ പിന്തുണയ്ക്കും.

Recommended Video

ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ
 മാത്തൻ മരിച്ചപ്പോൾ

മാത്തൻ മരിച്ചപ്പോൾ

പല കഥാപാത്രങ്ങളും ചെയ്യുമ്പോൾ അവരായി ജീവിച്ചതു പോലെയാണ് താന്നത്. മായാനദിയിലെ മാത്തനും അതുപോലെയായിരുന്നു. മാത്തൻ മരിച്ചപ്പോൾ തനിയ്ക്ക വല്ലാത്ത പ്രശ്നമായിരുന്നു. നമ്മളെ കൂടു ഉൾപ്പെടുത്തിയായിരുന്നു ആ കഥ മുന്നോട്ട് പോയത്. ഒരുപാട് പേർ എന്നെ ഇഷ്ടപ്പെടാനുളള കാരണവും മാത്തനാണെന്ന് തോന്നുന്നുവെന്നും ടൊവിനോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X