കൈയ്യും കണക്കുമില്ല! തീവണ്ടിക്കായി വലിച്ച് കൂട്ടിയ സിഗരറ്റിനെക്കുറിച്ച് ടൊവിനോയുടെ വെളിപ്പെടുത്തല്‍!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനൊപ്പമാണ് ഇപ്പോള്‍ സിനിമാലോകം. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ തീവണ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ വലിച്ച് കൂട്ടിയ സിഗരറ്റിന് കണക്കില്ലെന്ന് താരം പറയുന്നു. നവാഗതനായ ഫെലിനി ടിപിയാണ് ചിത്രമൊരുക്കിയത്. വിനി വിശ്വലാലാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. തീവണ്ടി കണ്ടതിന് ശേഷം പുകവലി നിര്‍ത്താന്‍ തീരുമാനിച്ചതായി പലരും വ്യക്തമാക്കിയിരുന്നു. ആരാധകരുടെ പ്രതികരണത്തില്‍ സന്തോഷം പങ്കുവെച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു.

സിനിമ തുടങ്ങുന്നതിന് മുന്‍പാണ് പൊതുവെ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരമെന്ന് കാണിക്കാറുള്ളത്. എന്നാല്‍ ഈ സിനിമയില്‍ അത് കാണിച്ചുവെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച് നായികയും നായകനും നേരത്തെ എത്തിയിരുന്നു. ചിത്രത്തിന് വേണ്ടി താന്‍ വലിച്ച് കൂട്ടിയ സിഗരറ്റരിന് കൈയ്യും കണക്കുമില്ലെന്ന് ടൊവിനോ പറയുന്നു. ചിത്രത്തിനായി ഒരു പെട്ടിക്കട സെറ്റ് ചെയ്തിരുന്നു. അതിന് പിന്നില്‍ മിനി വില്‍സ് അടുക്കി വെച്ചിരുന്നു. അത് മുഴുവനും വലിച്ച് തീര്‍ത്തു. ബുദ്ധിമുട്ടിയാണ് അത്തരം രംഗങ്ങള്‍ ചെയ്തത്. പിന്നെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

Tovino Thomas

ശ്വാസകോശം പരസ്യത്തിന് ചെയ്യാനാവാത്ത കാര്യങ്ങള്‍ ഈ സിനിമയ്ക്ക് ചെയ്യാന്‍ കഴിയുമെന്ന വിശ്വസമുണ്ടായിരുന്നു. ഗാനരംഗത്തിനിടയില്‍ ടൊവിനോയുടെ കരണത്തടിക്കുന്ന രംഗത്തിലാണ് താന്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചതെന്നും നിരവധി തവണ കരണത്ത് തല്ലിയിരുന്നുവെന്നും നേരത്തെ സംയുക്ത മേനോന്‍ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്നാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. വൈകിയെത്തിയ വണ്ടിയാണെങ്കിലും എല്ലാവരുമിപ്പോള്‍ ടൊവിനോയുടെ തീവണ്ടിക്കൊപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X