Tovino: സസ്പെൻസിന് വിരാമം!! ടൊവിനോയുടെ മറഡോണ മെയിൽ...
പുതുമുഖ താരം ശരണ്യ നായരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമായ മറഡോണ മെയിൽ തിയേറ്ററുകളിൽ എത്തും. പുതുമുഖ താരം ശരണ്യ നായരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലിയോണ തോമസ്, ചെമ്പൻ വിനോദ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഒരു ആക്ഷൻ മൂഡുള്ള ചിത്രമാണിത്. എല്ലാത്തരം പ്രേക്ഷകർക്കും ചിത്രം ഇഷ്ടമാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞു. ചിത്രത്തിന്റെ പേരിനു ഫുട്ബോളുമായി ബന്ധമുണ്ടെങ്കിലും സ്പേർട്സ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. വിനോദ്കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. ആഷിഖ് അബു, ദിലീഷ് പോത്തൻ എന്നിവരുടെ അസോസിയേറ്റായിരുന്നു വിഷ്ണു. ഇവർ തന്നെയാണ് വിഷ്മഉ വിനെ പ്രേക്ഷകർക്ക് വേണ്ടി പരിചയപ്പെടുത്തി കൊടുത്തത്. ഞങ്ങളുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു സംവിധായകൻ എന്നാണ് വിഷ്ണുവിനെ ആഷിഖ് അബു വിശേഷിപ്പിച്ചത്.
നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയാണ് അടുത്തതായി പ്രദർശനത്തിനെത്തുന്ന ടൊവിനോ ചിത്രം. തൊഴിൽ രഹിതനായ ചെറുപ്പക്കാരനെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രു അക്ഷേപഹാസ്യമായ ചിത്രമായ തീവണ്ടി നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണിത്. ചാന്ദിനി ശ്രീധരാണ് ചിത്രത്തിലെ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. വിഷു റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications