അവിഹിതവും ബലാത്സംഗവും ആസ്വദിക്കാം..!! ലിപ് ലോക്ക്ചെയ്യാൻ പാടില്ല, വിമർശകർക്കെതിരെ ടൊവിനോ

രംഗം ഉയർത്തി പിടിച്ച് വിമർശനങ്ങൾ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടൊവിനോയുടെ അഭിപ്രായം

യുവതലമുറയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ടൊവിനോ തോമസ്. പുറത്തിറങ്ങിയ താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ടൊവിനോയുടെ കരിയറിനെ തന്നെ മാറ്റിയ ചിത്രങ്ങളായിരുന്നു മായാനദിയു, തീവണ്ടിയും. സിനിമകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചരുന്നതെങ്കിലും വിമർശനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ചിത്രങ്ങളിലെ ക്ലോസ് സീനും ലിപ്പ് ലോക്കുമായിരുന്നു വിമർശകരുടെ പ്രധാന വിഷയം. ഇത് പല ആവർത്തി ഒളിഞ്ഞും തെളിഞ്ഞും അവർ ചോദിച്ചതുമായിരുന്നു. ഇപ്പോഴിത ലിപ്പ് ലോക്കിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ടൊവിനെ രംഗത്തെത്തിയിരിക്കുകയാണ്.

tovino

ഇത്തരത്തിലുളള രംഗം ഉയർത്തി പിടിച്ച് വിമർശനങ്ങൾ സൃഷ്ടിക്കുന്നത് കപട സദാചാരമാണെന്ന് ടൊവിനോയുടെ അഭിപ്രായം. വിദേശ ചിത്രങ്ങളിലെ ഇത്തരത്തിലുള്ള രംഗങ്ങൾക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ നമ്മൾ ഇത് ചെയ്യുന്നത് വളരെ മോശമാണെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതോ വിമർശകർ തന്നെയാണ് മലയാള സിനിമയെ അന്താരാഷ്ട്ര ചിത്രങ്ങളുടെ നിലവാരത്തിനൊത്ത് ഉയർത്തണമെന്ന് പറഞ്ഞ് നടക്കുന്നതെന്നും ടൊവിനോ പറഞ്ഞു.

ബാലാത്സംഗവും, കൊലപാതകവും, അവിഹിതവുമൊക്കെ ആസ്വദിക്കുന്നവർക്ക് ഒരു ലിപ് ലോക്കേ, കിടപ്പറ രംഗമോ സിനിമയിൽ കണ്ടാൽ നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ല എന്നു പറഞ്ഞ് വിമർശിക്കും. മായാനദിയിലും തീവണ്ടിയിലും ചുംബന രംഗങ്ങളുണ്ടായിരുന്നു. ഇതുമാത്രം കൊണ്ടല്ല സിനിമകൾ വിജയിച്ചത് ഇത് എല്ലാവരും മനസ്സിലാക്കണമെന്നും ടൊവിനോ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X