twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാത്തിരിപ്പിന് വിരാമമിട്ട് ടൊവിനോ ചിത്രം മറഡോണ തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്ത്!

    By Midhun
    |

    യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ശരണ്യാ നായരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്.

    ഫഹദിന്റെ വരത്തന്‍ ഒരുങ്ങുന്നു! ഇത് ഒരു ഒന്നൊന്നര വരവായിരിക്കും! റിലീസ് തിയ്യതി പുറത്ത്ഫഹദിന്റെ വരത്തന്‍ ഒരുങ്ങുന്നു! ഇത് ഒരു ഒന്നൊന്നര വരവായിരിക്കും! റിലീസ് തിയ്യതി പുറത്ത്

    സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കില്ലായെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    tovino thomas,

    ചിത്രത്തിന്റെതായി നേരത്തെ പുറത്തിങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു.

    maradona

    ഇതിഹാസ നായകന്റെ ആഘോഷ വരവ് ഒരുങ്ങുന്നു!തരംഗമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍!!ഇതിഹാസ നായകന്റെ ആഘോഷ വരവ് ഒരുങ്ങുന്നു!തരംഗമായി കായംകുളം കൊച്ചുണ്ണിയുടെ പുതിയ പോസ്റ്റര്‍!!

    പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവന്നിരിക്കുകയാണ്. ജൂലായ് 27ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    ലൂസിഫറിനോട് ആ ക്രൂരത ചെയ്യരുത്.. ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി!!ലൂസിഫറിനോട് ആ ക്രൂരത ചെയ്യരുത്.. ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി!!

    ജയസൂര്യ അടുത്ത ചിരി വിസ്മയത്തിന് തിരികൊളുത്തുന്നു! ആട് 3 യ്ക്കും മുന്‍പ് മറ്റൊരു ചിത്രമെന്ന് മിഥുന്‍ജയസൂര്യ അടുത്ത ചിരി വിസ്മയത്തിന് തിരികൊളുത്തുന്നു! ആട് 3 യ്ക്കും മുന്‍പ് മറ്റൊരു ചിത്രമെന്ന് മിഥുന്‍

    English summary
    tovino thoma's maradona movie release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X