»   » വന്ന വഴി മറന്നിട്ടില്ല, ടൊവിനോയെ പറ്റിക്കാനായി വിളിച്ച സഹപാഠിയെ പൊളിച്ചടുക്കി താരം !!

വന്ന വഴി മറന്നിട്ടില്ല, ടൊവിനോയെ പറ്റിക്കാനായി വിളിച്ച സഹപാഠിയെ പൊളിച്ചടുക്കി താരം !!

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ശ്രദ്ധേയനായി ടൊവിനോ തോമസ് വളരെയധികം കഷ്ടപ്പെട്ടാണ് സിനിമയില്‍ താരമായി മാറിയത്. സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചതും പിന്നീട് അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചുമൊക്കെ മുന്‍പ് അഭിമുഖങ്ങളിലൂടെ താരം വ്യക്തമാക്കിയിരുന്നു.

വളരെ ഡൗണ്‍ ടു എര്‍ത്തായ ടൊവിനോയെ പരീക്ഷിക്കാന്‍ ബാല്യകാല സുഹൃത്ത് നടത്തിയ ശ്രമത്തെക്കുറിച്ചാണ് ഇപ്പോള്‍ ആരാധകരും സെഷ്യല്‍ മീഡിയയുമെല്ലാം ചര്‍ച്ച ചെയ്യുന്നത്. പ്രമുഖ റേഡിയോ ചാനലാണ് താരത്തിന്റെ സുഹൃത്തിന് ഇത്തരമൊരു അവസരം നല്‍കിയത്.

പഴയ സഹപാഠി വിളിച്ചു

താരമായി മാറിയെങ്കിലും വന്ന വഴി മറക്കുന്ന ആളല്ല താനെന്ന് ടൊവിനോ തോമസ് തെളിയിക്കുകയായിരുന്നു ഈ സംഭവത്തിലൂടെ പഴയ സഹപാഠി വിളിച്ചപ്പോള്‍ താരം തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല പഴയ കാല ഓര്‍മ്മകളും പങ്കുവെച്ചു.

ആദ്യം തിരിച്ചറിഞ്ഞില്ല

ആദ്യം മനസ്സിലായെങ്കിലും പിന്നീട് സഹപാഠി നല്‍കിയ ക്ലൂവിലൂടെ ആളെ തിരിച്ചറിയാന്‍ താരത്തിന് കഴിഞ്ഞു. പ്ലസ്ടു വില്‍ ഒരുമിച്ച് പഠിച്ചിരുന്നതും അക്കാലത്തെ ഓര്‍മ്മകളുമൊക്കെ ഇരുവരും പങ്കുവെച്ചു.

ചവിട്ടു നാടകം പഠിക്കാന്‍ പോയി

പ്ലസ് വണ്‍ മുതല്‍ സഹപാഠിയായ വിന്‍സിയോടൊപ്പം ചവിട്ടു നാടകം പഠിക്കാന്‍ ടൊവിനോയും പോയിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് പഠനം നിന്നു പോവുകയായിരുന്നു.

ആശാനെ പാമ്പ് കടിച്ചു

ചവിട്ടു നാടകം പഠിക്കാന്‍ പോവുന്നതിനിടയില്‍ ആശസാനെ പാമ്പ് കടിച്ചതിനെത്തുടര്‍ന്ന് പരിശീലനം മുടങ്ങിപ്പോവുകയായിരുന്നു. പാതിവഴിയില്‍ വെച്ച് മുടങ്ങിപ്പോയതിനാല്‍ത്തന്നെ ടൊവിനോയുടെ ആദ്യ നായികയാവാന്‍ സഹപാഠിക്ക് കഴിഞ്ഞില്ല.

എയര്‍ഹോസ്റ്റസായി ജോലി ചെയ്യുകയാണ്

അന്നത്തെ ആ സഹപാഠി ഇപ്പോള്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുകയാണ്. എബി സിഡി ഷൂട്ടിങ്ങ് നടക്കുന്നതിനിടയില്‍ ഗെറ്റ് റ്റുഗദറില്‍ വെച്ച് ടൊവിനോടെ കണ്ടിരുന്നുവെന്നും സഹപാഠി പറഞ്ഞു.

English summary
Tovino Thomas sharing his memmory.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam