കരഞ്ഞ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്! അപ്പന്‍റെ മുന്നില്‍ ഇസ അത് പറഞ്ഞപ്പോള്‍ ഞെട്ടിയെന്നും ടൊവിനോ!

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വില്ലത്തരത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും നായകനായി അഭിനയിക്കാനുള്ള അവസരമാണ് പിന്നീട് താരത്തെ തേടിയെത്തിയത്. അതോടെ സിനിമാജീവിതവും മാറിമറിയുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള കഥാപാത്രവുമായാണ് ഇപ്പോള്‍ താരം എത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍ വേഷങ്ങളിലൂടെയാണ് നേരത്തെ എത്തിയതെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതി മാറിയെന്നും കലക്ടര്‍, പോലീസ്, മിലിട്ടറി ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തന്നെത്തേടിയെത്തുന്നതെന്നും താരം പറഞ്ഞിരുന്നു. ഭാവിയില്‍ താനും സംവിധായകനായി എത്തിയേക്കാം എന്ന കാര്യത്തെക്കുറിച്ചും ടൊവിനോ വ്യക്തമാക്കിയിരുന്നു.

സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താന്‍ കടന്നുപോയതെന്ന് ടൊവിനോ പറഞ്ഞിരുന്നു. മോശമായ അനുഭവങ്ങള്‍ നിരവധിയായിരുന്നു. അത്തരത്തില്‍ കരയിപ്പിച്ച അനുഭവങ്ങളൊക്കെ എണ്ടായിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് തുറന്നുപറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തന്‍രെ സ്വന്തമായി ഇരിക്കട്ടെയെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ടൊവിനോ വിശേഷങ്ങള്‍ പങ്കുവെച്ചത്.

എല്ലാ തരത്തിലുമുള്ള സിനിമ

പ്രത്യേകിച്ച് ഒരു ജോണറിലൊതുങ്ങാതെ എല്ലാ തരത്തിലുമുള്ള സിനിമകളിലും അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ടൊവിനോ തോമസ് പറയുന്നു. റിയലിസ്റ്റിക് സിനിമകള്‍ ചെയ്ത് മുന്നേറുന്നതിനിടയിലായിരുന്നു ആക്ഷന്‍ സിനിമയുമായി താരം എത്തിയത്. ഒരു ജോണറിലും സ്റ്റക്കായി പോവരുതെന്നുണ്ട്. ഇനിയൊരു ഹൊറര്‍ പടവും സൂപ്പര്‍ ഹീറോ ചിത്രവുമൊക്കെ വരാനുണ്ടെന്നും അദ്ദേഹം പറയുന്നു. ത്രില്ലറും വരുന്നുണ്ട്. പലതരം സിനിമകള്‍ വരുന്നുണ്ട്. അതിന്‍രെ ഭാഗമായാണ് കല്‍ക്കി ചെയ്തത്.

വിചാരിച്ചതിലും നന്നായി ചെയ്തു

ഫൈറ്റ് രംഗങ്ങളില്‍ തനിക്ക് അത്ര പരിചയമില്ല ഫൈറ്റും ആക്ഷന്‍ രംഗവുമൊന്നും. അതേക്കുറിച്ച് സംവിധായകനോട് പറഞ്ഞിരുന്നു. താന്‍ ഒരു സൈഡിലൂടെ പൊക്കോളാമെന്നും എന്തിനാണ് തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നൊക്കെയായിരുന്നു ചോദിച്ചത്. ഈ സിനിമ ഇറങ്ങുമ്പോള്‍ ഇതിനെല്ലാമുള്ള റിസല്‍ട്ട് കിട്ടുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. സിനിമയുടെ ഫൈനല്‍ ഔട്ടപുട്ട് കണ്ടപ്പോള്‍ താന്‍ വിചാരിച്ചതിലും നന്നായി ചെയ്തുവെന്നാണ് തോന്നിയതെന്നും ടൊവിനോ പറയുന്നു.

ശാരീരികമായ തയ്യാറെടുപ്പ്

കുപ്രസിദ്ധ പയ്യനില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യ ദൃഢഗാത്രനായ നായകനെ വേണമെന്നായിരുന്നു മധുപാല്‍ സാര്‍ പറഞ്ഞത്. സംവിധായകനും എഴുത്തുകാരനും ആവശ്യപ്പെട്ടതിനനുസരിച്ച് ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അതൊരു ബയോപിക് ചിത്രമൊന്നുമല്ലായിരുന്നു. ഒരു പോത്തിനെ ഒറ്റയടിക്ക് കീഴപ്പെടുത്താന്‍ ത്ക്ക ശക്തിയുള്ള ഒരാള്‍ സാഹചര്യം കാരണം മാനസികമായും ശാരീരികമായും ദുര്‍ബലനായിപ്പോവുന്നതിനെക്കുറിച്ചായിരുന്നു സിനിമ. താന്‍ ഇനിയും ഭാരം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്യുമെന്നും തന്റെ ശരീരം തന്റ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറയുന്നു.

കരയിപ്പിച്ച സംഭവം

ലൊക്കേഷനിലെ കരയിപ്പിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതാരും അറിയേണ്ടെന്നും അത് പേഴസ്ണല്‍ കലക്ഷനായി നില്‍ക്കട്ടെ. നമ്മളുടെയൊക്കെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചാല്‍പ്പോലും നാട്ടുകാര്‍ക്ക് അതൊരു വാര്‍ത്തയാണ്, അങ്ങനെ വേണ്ട, ഇതിനൊപ്പമായി ജോക്കറിലെ ബഹദൂറിന്‍രെ ഡയലോഗും ടൊവിനോ ആവര്‍ത്തിച്ചിരുന്നു.

 സംവിധാനത്തെക്കുറിച്ച്

എന്നെങ്കിലും അതിനു പ്രാപ്തി ആയെന്ന് തോന്നിയാല്‍ മാത്രമേ സംവിധാനം ചെയ്യൂ. ചെയ്യാന്‍ വേണ്ടി സംവിധാനം ചെയ്യില്ല. സ്വന്തമായി സംവിധാനം ചെയ്യുന്ന നിര്‍മ്മിക്കുന്നത് താനായിരിക്കണമെന്നും കലക്ഷനെക്കുറിച്ചൊന്നും തനിക്കൊരു ആശങ്കയുമില്ലെന്നും അദ്ദേഹം താരം പറയുന്നു. സംവിധാനവും നിര്‍മ്മാണവും താനാണെങ്കിലും അഭിനയിക്കുന്നത് കൊള്ളാവുന്ന മറ്റാരെങ്കിലും ആയിരിക്കും. ഇന്‍ റ്റു ദ വൈല്‍ഡ് പോലെയുള്ള സിനിമകളായിരിക്കും എടുക്കുന്നത്. ആഴത്തിലുള്ള സിനിമ ചെയ്യാനാണ് ആഗ്രഹം. അതിനുള്ള കഴിവുണ്ടെന്ന് തോന്നിയാല്‍ മാത്രമേ അങ്ങനെ ചെയ്യുള്ളൂവെന്നും ടൊവിനോ പറയുന്നു.

ഇസയുടെ ഡയലോഗ്

ടൊവിനോയുടെ മകളായ ഇസയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. തന്റെ സിനിമകളില്‍ തീവണ്ടിയായിരിക്കും അവള്‍ ആസ്വദിച്ചതെന്ന് താരം പറയുന്നു. താന്‍ സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്ന് അവള്‍ അപ്പന്റെ മുന്നില്‍ വെച്ച് പറയാറുണ്ട്. അത് കേള്‍ക്കുന്നതോടെ അപ്പന്‍ ഞെട്ടി മുഖത്തേക്ക് നോക്കും. തീവണ്ടിയിലാണ് വലിക്കുന്നത് കണ്ടതെന്ന് പിന്നീട് ഇസ തന്നെ പറയാറുണ്ട്. റിയല്‍ ലൈഫില്‍ അങ്ങനെ സ്‌മോക്കറല്ല, പെട്ടെന്ന് കേട്ടാല്‍ അപ്പന് ഷോക്കാണ് , മോളോട് സിനിമയാണ് അതെന്ന് പറഞ്ഞാല്‍ അതൊന്നും കുഴപ്പമില്ലെന്നും പപ്പ വലിക്കുന്നത് കണ്ടല്ലോയെുന്നുമാണ് അവള്‍ പറയാറുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X