മമ്മൂട്ടിയെ പഴിക്കുന്നതെന്തിന്? പൃഥ്വിരാജ് പറഞ്ഞതിനോട് യോജിപ്പില്ലെന്നും ടൊവിനോ തോമസ്! കാണൂ!
വ്യത്യസ്തമായ നിരവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും ലുക്കിലും വ്യത്യസ്തമായിരിക്കണം ഓരോ സിനിമയുമെന്നാണ് താരങ്ങളെല്ലാം ആഗ്രഹിക്കുന്നത്. സിനിമകള്‍ മുന്നേറുന്നതിനൊപ്പം തന്നെ വിവാദങ്ങളും കുറവല്ല. താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് അടുത്തിടെയായി പുറത്തുവന്നത്. അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളൊന്നുമായിരുന്നില്ല പാര്‍വതിക്ക് നേരിടേണ്ടി വന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തിനിടയിലായിരുന്നു താരം കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചത്. കേവലമൊരു കഥാപാത്രമാണ് അതെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ താരം അങ്ങനെയല്ലെന്നും വ്യക്തമാക്കി ആരാധകര്‍ രംഗത്തെത്തിയിരുന്നു.
സംവിധായകന്റെ നിര്‍ദേശത്തിനനുസരിച്ചാണ് താരങ്ങള്‍ അഭിനയിക്കുന്നത്. കസബയിലെ സ്ത്രീ വിരുദ്ധത നിറഞ്ഞ ഡയലോഗുകള്‍ മമ്മൂട്ടിയെപ്പോലൊരാള്‍ പറയാന്‍ പാടില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. ഫാന്‍സ് പ്രവര്‍ത്തകരുടെ പൊങ്കാലയായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്. പാര്‍വതിയും പൃഥ്വിരാജും നായികനായകന്‍മാരായെത്തിയ മൈ സ്റ്റോറിയുടെ ട്രെയിലറും ഗാനങ്ങളുമൊക്കെ ഡിസ് ലൈക്ക് ചെയ്തും സിനിമയെ കൂവിത്തോല്‍പ്പിച്ചുമൊക്കെയായിരുന്നു ഫാന്‍സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കസബ വിഷയത്തെക്കുറിച്ചും പൃഥ്വിരാജിന്റെ നിലപാടിനെക്കുറിച്ചും അവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറയുകയാണ് ടൊവിനോ തോമസ്. നേരെ ചൊവ്വേയ്ക്കിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

മമ്മൂട്ടിയെ എന്തിന് കുറ്റപ്പെടുത്തണം?
കസബയില്‍ രാജന്‍ സ്‌കറിയ എന്ന പോലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തിയത്. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു പാര്‍വതി ചൂണ്ടിക്കാണിച്ചത്. രാജന്‍ സ്‌കറിയയുടെ പല ഡയലോഗുകളും സ്ത്രീകളെ അവഗണിക്കുന്ന തരത്തിലുള്ളതായിരുന്നു. ദ്വയാര്‍ത്ഥ പദപ്രയോഗങ്ങളിലൂടെയും മറ്റുമായി സ്ത്രീകളെ അപമാനിക്കുന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ഈ ഡയലോഗിന്റെ പേരില്‍ എന്തിനാണ് മമ്മൂട്ടിയെ കുറ്റപ്പെടുത്തുന്നതെന്നാണ് ടോവിനോ തോമസിന്റെ ചോദ്യ്ം.

ജോലിയുടെ ഭാഗമാണ്
ഏറ്റെടുത്തിരിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായി അവതരിപ്പിക്കുന്നതിലൂടെയാണ് ഒരു അഭിനേതാവിന്റെ ജോലി പൂര്‍ത്തിയാകുന്നത്. തിരക്കഥാകൃത്തും സംവിധായകനുമാണ് കഥയെക്കുറിച്ച് തീരുമാനിക്കുന്നത്. തന്നില്‍ ഏല്‍പ്പിതമായ കടമ നിറവേറ്റുകയെന്നതാണ് നടന്റെ ജോലി. അതാണ് മമ്മൂട്ടി ചെയ്തത്. അത്തരമൊരു ഡയലോഗ് പറയില്ലെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ എങ്ങനെ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാവുമെന്നും താരം ചോദിക്കുന്നു. വ്യക്തി ജീവിതത്തില്‍ ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോയെന്നും ടൊവിനോ ചോദിക്കുന്നു.

പാര്‍വതിയുടെ പ്രസ്താവന
കസബയിലെ നായക കഥാപാത്രമായ രാജന്‍ സ്‌കറിയയുടെ ചില ഡയലോഗുകളാണ് പലരെയും ചൊടിപ്പിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിനെതിരെ മമ്മൂട്ടിയെ വിമര്‍ശിച്ച് പാര്‍വ്വതി രംഗത്തെത്തിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുന്നതിനിടയിലാണ് പാര്‍വ്വതി ഇക്കാര്യത്തെക്കുറിച്ചുള്ള സ്വന്തം നിലപാട് വ്യക്തമാക്കിയത്. രൂക്ഷമായ ഭാഷയിലായിരുന്നു പലരും പ്രതികരിച്ചത്. സിനിമാരംഗത്തുള്ളവരടക്കം നിരവധി പേര്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ബോധപൂര്‍വ്വമായിരുന്നില്ല അത്തരത്തിലൊരു സംഭാഷണശകലം സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ നിഥിന്‍ രണ്‍ജി പണിക്കരും പറഞ്ഞിരുന്നു.

പൃഥ്വിരാജ് പറഞ്ഞതിനോട് യോജിപ്പില്ല
കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടിക്ക് ശക്തമായ പിന്തുണ അറിയിച്ച് പൃഥ്വിരാജ് രംഗത്തുവന്നിരുന്നു. സ്ത്രീ വിരുദ്ധത നിറഞ്ഞ സംഭാഷണങ്ങളോ സിനിമയോ ഇനി തന്‍റേതായി പുറത്തിറങ്ങില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. താന്‍ അഭിനയിക്കുന്ന സിനിമകളുടെ അണിയറപ്രവര്‍ത്തകരുമായി ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നാണ് ടൊവിനോ പറയുന്നത്. പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്‍രെ അഭിപ്രായമാണ് അത് തന്‍റെ ശരിയാവണമെന്നില്ലെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം.


Click it and Unblock the Notifications