»   » മെക്‌സിക്കന്‍ അപാരതയില്‍ രാഷ്ട്രീയവും മുദ്രാവാക്യവും മാത്രമല്ല, മറ്റൊന്നു കൂടിയുണ്ട് ടൊവിനോ പറയുന്നു

മെക്‌സിക്കന്‍ അപാരതയില്‍ രാഷ്ട്രീയവും മുദ്രാവാക്യവും മാത്രമല്ല, മറ്റൊന്നു കൂടിയുണ്ട് ടൊവിനോ പറയുന്നു

By: Nihara
Subscribe to Filmibeat Malayalam

ചിത്രത്തെക്കുറിച്ചുള്ള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എണ്‍പതുകളിലെ കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയം മാത്രമല്ല പ്രണയവുമുണ്ട്. ടോം ഇമ്മട്ടി ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ചിത്രത്തിന്റെ ടൈറ്റിലില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നത്. പിന്നീട് വിശദീകരണവുമായി സംവിധായകന്‍ ടോം ഇമ്മട്ടി തന്നെ രംഗത്തുവന്നു.

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ടൊവിനോയുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. ചിത്രത്തിലെ ടൊവിനോയുടെ റോളിനെക്കുറിച്ച് തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് ആകാംക്ഷ. അച്ഛനും മകനുമായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് ടൊവിനോ. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്ന കാര്യം ടൊവിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തത്

മെക്‌സിക്കന്‍ അപാരതയുടെ ഇടനാഴികളില്‍ മുദ്രാവാക്യവും രാഷ്ട്രീയവും മാത്രമല്ല പ്രണയവുമുണ്ട് നല്ല ഹൈ വോള്‍ട്ടേജ് പ്രണയം. അല്ലേലും പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തതെന്നു ചോദിച്ചാണ് ടൊവിനോ പോസ്റ്റിട്ടിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിട്ടുള്ളത്. എന്തായാലും സംഭവം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

മതത്തിനേക്കാളും രാഷ്ട്രീയത്തിനേക്കാളും വലുത് ജീവിതമല്ലേ ചേട്ടാ

ഇടത്പക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ് മെക്‌സിക്കന്‍ അപാരത ചര്‍ച്ച ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി ആരാധകര്‍ കമന്റ് ഇട്ടിട്ടുണ്ട്. നിലപാടുകളില്‍ മാറ്റം വരുത്തി ഇത്തരം റോളുകളൊന്നും ചെയ്യരുതെന്നും മറ്റും പറയുന്നുമുണ്ട്. എന്നാല്‍ ഇതിനു താഴെ ടൊവിനോ ഇട്ടിരിക്കുന്ന മറുപടി വളരെ രസകരമാണ്.

ടൊവിനോയുടെ മറുപടി

മുന്‍പ് ചെയ്ത എബിസിഡിയില്‍ വലത് പക്ഷക്കാരനായാണ് വേഷമിട്ടത്. ഇപ്പോ ഇടത് പക്ഷക്കാരനായി അഭിനയിക്കുമ്പോള്‍ താന്‍ കൂറു മാറി എന്നു പറയുവല്ലോ ഇവരൊക്കെ എന്നു ചോദിച്ചാണ് ടൊവിനോ മറുപടി കമന്റ് പോസ്റ്റ് ചെയതിട്ടുള്ളത്.

വൈറലായ പ്രമോ ഗാനം

എഴുപതുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന പ്രമോ സോങ്ങ് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുകളെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Tovino is no stranger to playing dual roles as the actor had starred as father and son in last year's Style. In the upcoming film, he would be portraying a campus leader of the past and one in the making.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam