അബു സലീമിന്‌റെ ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ! വൈറല്‍ വീഡിയോ

By Midhun Raj

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം നടന്‍ തന്റെ പേജുകളില്‍ പങ്കുവെക്കാറുണ്ട്. ലോക് ഡൗണ്‍ കാലം സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് നടന്‍ സമയം ചെലവഴിക്കുന്നത്. ടൊവിനോ തോമസിന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ നടന്‍ അബു സലീമിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടായിരുന്നു ടൊവിനോ എത്തിയത്.

tovino thomas-abusalim

വ്യത്യസ്ത തരത്തിലുളള ഒരു പുഷ്അപ്പ് രീതിയായിരുന്നു അബു സലീം ചലഞ്ചിനായി തിരഞ്ഞെടുത്തത്. ചലഞ്ച് ഏറ്റെടുക്കാന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനെയും ടൊവിനോയെയുമാണ് നടന്‍ ക്ഷണിച്ചത്. അബു സലീമിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടുളള വീഡിയോ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അബു സലീം ഇക്ക ശരീര ഭംഗി നിലനിര്‍ത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന് കുറിച്ചാണ് ടൊവിനോ തോമസ് വീഡിയോ പങ്കുവെച്ചത്.

വീഡിയോക്കൊപ്പം #abukkaschallenge എന്ന ഹാഷ്ടാഗും നടന്‍ കുറിച്ചിരുന്നു. പിന്നാലെ ടൊവിനോയെ അഭിനന്ദിച്ച് ആരാധകരുള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. അധികപേരും മച്ചാനെ തകര്‍ത്തു, ഇച്ചായന്‍ കിടുവല്ലേ തുടങ്ങിയ കമന്റുകള്‍ കുറിച്ചിരിക്കുന്നു. അബു സലീമിന്റെ പ്രായത്തിലും ഈ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമോ എന്നും നോക്കണം എന്നും ചിലര്‍ ടൊവിനോയുടെ പോസ്റ്റിന് താഴെ കുറിച്ചു.

അതേസമയം ഈ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രത്തിലൂടെയാണ് നടന്‍ തിളങ്ങിയത്. ത്രില്ലര്‍ ചിത്രത്തിന് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഫോറന്‍സിക്ക് ചാനലില്‍ സംപ്രേക്ഷണം ചെയ്തപ്പോഴും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മറ്റു താരങ്ങളെ പോലെ ലോക് ഡൗണ്‍ കാലത്ത് ടൊവിനോയും വീട്ടില്‍ തന്നെയാണ്. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ നിന്നുളള വിശേഷങ്ങള്‍ താരം എ്‌പ്പോഴും പങ്കുവെക്കാറുണ്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

വീഡിയോ

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X