സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്, ടൊവിനോ തോമസ് ആശുപത്രിയില്‍

By Midhun Raj

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്കേറ്റു. രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് പരിക്കേറ്റത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സിനിമയുടെ സംഘടന രംഗങ്ങള്‍ തുടര്‍ച്ചയായി ചിത്രീകരിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് പിറവത്തെ സെറ്റില്‍ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ നീരിക്ഷണത്തിലാക്കിയിരുന്നു.

Recommended Video

നടൻ Tovino Thomasന് ഷൂട്ടിങ്ങിനിടെ പരിക്ക് | FilmiBeat Malayalam

Tovino Thomas

അതേസമയം പരിക്ക് ഗുരുതരമല്ലെന്നും നടന് വലിയ കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ ടൊവിനോ ആശുപത്രി വിടുമെന്നാണ് അറിയുന്നത്. സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. തുടര്‍ന്ന് കടുത്ത വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം രോഹിത് വിഎസ് ഒരുക്കുന്ന ചിത്രമാണ് കള.

ടൊവിനോ തോമസിനൊപ്പം നടന്‍ ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യദു പുഷ്പാകരനും രോഹിത്തും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്. കളയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ലോക്ഡൗണിന് പിന്നാലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. അഭിനയത്തിന് പുറമെ സിനിമയുടെ സഹനിര്‍മ്മാവ് കൂടിയാണ് ടൊവിനോ. ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

കള ചിത്രീകരണത്തിനിടെയുളള വീഡിയോസും ചിത്രങ്ങളും നേരത്തെ ടൊവിനോ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. അഖില്‍ ജോര്‍ജ്ജാണ് കളയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിവിംഗ്സ്റ്റണ്‍ മാത്യൂ എഡിറ്റിങ്ങും വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വ്വഹിക്കുന്നു. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് കള.

കളയ്ക്ക് പുറമെ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയും നടന്റെതായി വരാനിരിക്കുന്ന ചിത്രമാണ്. അടുത്തിടെയാണ് ചിത്രത്തിന്റെ അഞ്ച് ഭാഷകളിലുളള ടീസര്‍ പുറത്തിറങ്ങിയിരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മിന്നല്‍ മുരളി ചിത്രീകരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിര്‍ത്തിവെച്ചിരുന്നു. ഓണത്തിന് എഷ്യാനെറ്റിലൂടെ എത്തിയ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് നടന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X