ടൊവിനോ തോമസ് സംവിധായകനാകുന്നു!! ചിത്രത്തിലെ നായകൻ ശ്രീനിവാസൻ...

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ്.

യുവാതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. വില്ലനായി തുടങ്ങി പിന്നീട് മലയാളത്തിലെ മുൻ നിര നായകനായി മാറിയ താരമാണ് ടൊവിനോ. ഇപ്പോഴിത ടൊവിനോ സംവിധായകന്റെ കുപ്പായം അണിയുകയാണ്. ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിലാണ് ടൊവിനോ സംവിധായകനാകുന്നത്. ആദാമിന്റെ മകൻ അബു, പത്തേമാരി എന്നീ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ടൊവിനോ സംവിധായകനായും ശ്രീനിവാസൻ നടനായും എത്തുന്നത്.

tovino-srinivasan

സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണിത്. ആന്റ് ദ് ഓസ്കാർ ഗോഡ് ടു എന്ന ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. സലിം അഹമ്മദ് തന്നെയാണ് ചിത്രന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് മധു അമ്പാട്ടാണ്. ബിജിബാൽ സംഗീതം നൽകുന്ന സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. കലാസംവിധാനം സന്തോഷ് രാമൻ, എഡിറ്റിങ് വിജയ് ശങ്കർ. അലൻസ് മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ശ്രീനിവാസൻ- ടൊവിനോ

ശ്രീനിവാസൻ- ടൊവിനോ

ജോൺ പോൾ ജോർജ് കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ ഗപ്പി, യു ടു ബ്രൂട്ടസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്രീനിവാസനും ടൊവിനോയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. സിനിമയുടെ പശ്ചാത്തലത്തിൽ ഒരങ്ങുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സിനിമയുടെ പേരിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. അതേ സമയം ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വന്നിട്ടില്ല.

 സലിം അഹമ്മദിന്റെ നാലാമത്തെ ചിത്രം

സലിം അഹമ്മദിന്റെ നാലാമത്തെ ചിത്രം

സലിം കുമാർ സെറീന വഹാബ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ആദാമിന്റെ മകൻ അബു , മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പത്തേമാരി എന്നീ ചിത്രങ്ങളിലൂടെ ദേശീയ അവാർഡിന് അർഹനായ സലിം അഹമ്മദാണ് ആന്റ് ദ് ഓസ്കാർ ഗോഡ് ടു എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ നാലമത്തെ ചിത്രമാണിത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ചെയ്തതെങ്കിലും എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. പത്തേമാരി, കുഞ്ഞനന്തന്റെ കട, മിട്ടി, ദ് പവർ ഓഫ് വാദി എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

മലയാളത്തിലെ മുൻനിര താരങ്ങൾ

മലയാളത്തിലെ മുൻനിര താരങ്ങൾ

ടൊവിനോ തോമസ്, ശ്രീനിവാസൻ എന്നിവരെ കൂടാതെ അനു സിത്താര, മാലാ പാർവതി, സിദ്ധിഖ്, സലിംകുമാർ, ലാൽ, അപ്പാനി ശരത്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, കവിതാ നായർ, അനു ജോസഫ്, ദിനേശ് പ്രഭാകർ, ബാബു ജോസ്, വെട്ടുകിളി, പ്രകാശ്, നിക്കി, അലോസ്കി , തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലൊസാഞ്ചൽസ്, കാനഡ, ബോംബെ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X