»   » തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു, അതാരാണെന്ന് അറിയാമെന്ന് ടൊവിനോ തോമസ്

തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ശ്രമിയ്ക്കുന്നു, അതാരാണെന്ന് അറിയാമെന്ന് ടൊവിനോ തോമസ്

Posted By: Rohini
Subscribe to Filmibeat Malayalam

എബിസിഡി എന്ന ചിത്രത്തിലെ വില്ലനായി മലയാള സിനിമയിലെത്തിയ ടൊവിനോ തോമസ് ഇപ്പോള്‍ മുന്‍നിര യുവനായകന്മാരില്‍ മുന്നിലാണ്. കലാമൂല്യമുള്ള നല്ല സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നത് വഴി ടൊവിനോ മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണെന്നാണ് പ്രേക്ഷകാഭിപ്രായം.

മസില്‍മാന്‍ ടോവിനോയെ എടുത്ത് കറക്കി നിലത്തടിച്ച് പുതുമുഖ നടി, ചിത്രീകരണ രംഗങ്ങള്‍ വൈറല്‍!!!

എന്നാല്‍ തന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്ന് ടൊവിനോ തോമസ് ആരോപിയ്ക്കുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു ടൊവിനോ.

തകര്‍ക്കാന്‍ ശ്രമിക്കുന്നു

എന്റെ കരിയര്‍ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ നടത്തുന്നുണ്ട് എന്നും, ജനങ്ങള്‍ക്കിടയിലെ എന്റെ സ്വീകാര്യത നഷ്ടപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും ടൊവിനോ പറയുന്നു.

എനിക്കറിയാം

എന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത് ആരാണെന്ന് എനിക്കറിയാം എന്നും ടൊവിന തോമസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ആസൂത്രിത നീക്കം നടത്തുന്നത്. ഇതിന് പിന്നിലുള്ളവരെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നാണ് ടൊവിനോ പറയുന്നത്.

ഇനി പ്രതികരിക്കില്ല

സമകാലിക വിഷയങ്ങളില്‍ ഇനി ഫേസ്ബുക്കിലൂടെ പ്രതികരിക്കില്ല എന്നും ടൊവിനോ പറഞ്ഞു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കാന്‍ കഴിയാത്ത ജനതയ്ക്ക് മുന്നില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല.

സോഷ്യല്‍ മീഡിയ ആക്രമണം

എഡിറ്റ് ചെയ്ത വീഡിയോകളിലൂടെയും ട്രോളുകളിലൂടെയുമാണ് പലരും തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്. ഒരു ദിവസം ഒരു ട്രോള്‍ പേജില്‍ എന്നെ കുറിച്ച് എട്ട് ട്രോളുകള്‍ വരെ വന്നു. എന്റെ ഒരു വീഡിയോ എഡിറ്റ് ചെയ്ത് ടൊവിനോ മോശമായി പെരുമാറി എന്ന തലക്കെട്ട് കൊടുത്ത് വാര്‍ത്തയാക്കി.

എങ്ങിനെ നല്ലത് സംഭവിയ്ക്കും

രാത്രി ചാറ്റ് ചെയ്യാനും ഫേക്ക് ഐഡിയില്‍ നിന്ന് ചൊറിയാനും മാത്രമാണ് ചിലര്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നത്. അവിടെ എങ്ങിനയാണ് പോസിറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല - ടൊവിനോ തോമസ് പറഞ്ഞു.

English summary
Tovino Thomas alleges mass campaign against him on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam