രക്ഷാപ്രവര്‍ത്തനത്തില്‍ ടൊവിനോയുടെ മാസ്! വീട് തുറന്ന് കൊടുത്തും, ക്യാംപുകളില്‍ സഹായകനായും താരമെത്തി!

കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. പലയിടങ്ങളും ഒറ്റപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി കര-നാവിക- വ്യോമസേനയും സജീവമായി രംഗത്തുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ അടുത്തേക്ക് എത്താന്‍ കഴിയില്ലെന്നുള്ളതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഭക്ഷണത്തിനും മറ്റ് ആവശ്യ വസ്തുക്കള്‍ക്കുമായി നിരവധി ആളുകളാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ബോളിവുഡില്‍ നിന്നും മറ്റുള്ള ഭാഷകളില്‍ നിന്നും നിരവധി താരങ്ങള്‍ സഹായവുമായി എത്തിയിരുന്നു. ഇതില്‍ മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

 കേരളത്തിനൊരു കൈത്താങ്ങ്

കേരളത്തിനൊരു കൈത്താങ്ങ്

പേമാരി കേരളത്തെ തകര്‍ത്തെറിഞ്ഞെങ്കിലും തോറ്റ് പിന്മാറാന്‍ ആരും തയ്യാറല്ല. ദുരിതക്കയത്തില്‍ മുങ്ങി പോയവരെ രക്ഷാപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായി രക്ഷപ്പെടുത്തി കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. ഒരുപാട് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലേക്ക് ഭക്ഷണവും മറ്റ് ആവശ്യസാധനങ്ങളുമായി സന്നദ്ധ പ്രവര്‍ത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്.

 താരങ്ങളുടെ സഹായം

താരങ്ങളുടെ സഹായം

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളും തമിഴ്, തെലുങ്ക് തുടങ്ങി അന്യാഭാഷ സിനിമകളിലെ താരങ്ങളും കേരളത്തിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രഭാസ്, സൂര്യ, കാര്‍ത്തിക്, സിദ്ധാര്‍ത്ഥ്, അല്ലു അര്‍ജുന്‍, രാംചരണ്‍ എന്നിങ്ങനെ യുവതാരങ്ങള്‍ ലക്ഷങ്ങളും കോടികളും ഇതിനകം കേരളത്തിന് സംഭാവന ചെയ്തിരിക്കുകയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയ പേജുകളിലൂടെ കേരളത്തെ സഹായിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തിയിരുന്നു.

 ടൊവിനോ മിന്നിച്ചു

ടൊവിനോ മിന്നിച്ചു

മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന്‍ ടൊവിനോ തോമസായിരുന്നു. പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു. ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് ടൊവിനോ മടങ്ങിയത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു.

വൈറലായ ദൃശ്യങ്ങള്‍

ടൊവിനോ ക്യാംപിലെത്തിയതിന്റെയും ആളുകള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടൊവിനോയുടെ പ്രവര്‍ത്തിയില്‍ അഭിമാനം കൊള്ളുന്നതായിട്ടാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേ സമയം വാര്‍ത്തകളും മറ്റ് വിവരങ്ങളും നിരന്തരം സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടൊവിനോ ഷെയര്‍ ചെയ്യാറുമുണ്ട്.

  വീട്ടില്‍ സൗകര്യമൊരുക്കി

വീട്ടില്‍ സൗകര്യമൊരുക്കി

മാതൃകപരമായ കാര്യങ്ങളാണ് ടൊവിനോ ചെയ്തിരുന്നത്. ഇരിങ്ങാലക്കുടയിലുള്ള തന്റെ വീട്ടില്‍ തമാസിക്കാനുള്ള സൗകര്യവും താരം ഒരുക്കിയിരുന്നു. ടൊവിനോയുടെ വാക്കുകളിലേക്ക്... 'ദുരിതക്കയത്തില്‍ കുടുങ്ങി പോയവര്‍ക്ക് ആശ്വാസമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ ടൊവിനോ തോമസും രംഗത്തുണ്ട്. ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലുള്ള വീട്ടിലാണെന്നും ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ലെന്നുള്ള പ്രശ്‌നം മാത്രമേ ഇപ്പോഴുള്ളു. തൊട്ടടുടത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമമെന്ന് ടൊവിനോ വ്യക്തമാക്കിയിരിക്കുകയാണ്. കഴിയുംവിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ തമാസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ആരും ഇത് ദുരുപയോഗം ചെയ്യരുതെന്ന് ടൊവിനോ പറഞ്ഞിരിക്കുകയാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X