അമ്പിളിയുടെ 'ആരാധിക' ഇനി ടൊവിനോയ്‌ക്കൊപ്പം! പ്രളയം ആസ്പദമാക്കിയുളള ജൂഡ് ആന്റണി ചിത്രത്തിന് തുടക്കം
സൗബിന്‍ ഷാഹിറിന്റെ അമ്പിളിയിലൂടെ ശ്രദ്ധേയയായ താരമാണ് തന്‍വി റാം. ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത സിനിമയിലെ ടീന എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു.അമ്പിളിക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് തന്‍വി അഭിനയിക്കുന്നത്. 2403 ft എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്.

സിനിമയില്‍ ടൊവിനോ തോമസിന്റെ നായികയായിട്ടാണ് നടി എത്തുന്നത്. തന്‍വി റാം തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കിയാണ് ജൂഡ് ആന്റണി ജോസഫ് പുതിയ ചിത്രമൊരുക്കുന്നത്. അഖില്‍ പി ധര്‍മ്മജന്‍ തിരക്കഥയെഴുതിയ സിനിമ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് മഹേഷ് നാരായണന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ തുടങ്ങിയവരാണ് സൗണ്ട് ഡിസൈനിംഗ് ചെയ്യുന്നത്.


Click it and Unblock the Notifications











