കിഷോര്‍ കുമാറിന്റെ മനോഹര ഗാനം പാടി ടൊവിനോയും സിദ്ധിഖും! ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടൂ ടീസര്‍
ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. ആദാമിന്റെ മകന്‍ അബു, പത്തേമാരി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടീസറില്‍ കിഷോര്‍ കുമാറിന്റെ ശ്രദ്ധേയമായൊരു പാട്ട് പാടുന്ന ടൊവിനോയെയും സിദ്ധിഖിനെയുമാണ് കാണിക്കുന്നത്.
സിനിമയ്ക്കുളളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്‍ഡസ്ട്രിയില്‍ നിലയുറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സിനിമാക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ ടൊവിനോ തോമസ് എത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യനു ശേഷം അനു സിത്താര വീണ്ടും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നു.

ജൂണ്‍ 21നാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കാനഡ, ചെന്നൈ, തിരുവനന്തപുരം,മുംബൈ തുടങ്ങിയവിടങ്ങളായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. ശ്രീനിവാസന്‍, സലീംകുമാര്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ബിജിബാല്‍ സംഗീതമൊരുക്കിയിരിക്കുന്നു. അലൈന്‍സ് മീഡിയ,കനേഡിയന്‍ മൂവീ കോര്‍പ് തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











