ടൊവിനോ തോമസിന്റെ ആദ്യ ക്രോസ് ഓവര്‍ ചിത്രം! സന്തോഷം പങ്കുവെച്ച് താരം!
ടൊവിനോ തോമസിന് ഇക്കൊല്ലം ഭാഗ്യമാണ്. നായകനായി അഭിനയിച്ച സിനിമകളും അതിഥി വേഷത്തിലെത്തിയ ചിത്രങ്ങളും ഹിറ്റാക്കി കൊണ്ടാണ് ടൊവിനോ എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിതാ മറ്റൊരു സിനിമ കൂടി താരം പ്രഖ്യാപിച്ചിരിക്കുകയാണ്. താന്‍ ആദ്യമായി ക്രോസ് ഓവര്‍ ചിത്രത്തിന്റെ ഭാഗമാവുന്നതിന്റെ സന്തോഷം ടൊവിനോ പങ്കുവെച്ചിരിക്കുകയാണ്.

563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്ന പേരിലെത്തുന്ന സിനിമ നവാഗതനായ റോണി റോയി കഥ ഒരുക്കി സംവിധാനം ചെയ്യുകയാണ്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഒരു പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ടൊവിനോ അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ കണ്ണുകള്‍ പറയുന്ന്ത് എന്താണോ അത് നിങ്ങള്‍ വിശ്വസിക്കരുത് എന്ന ടാഗ് ലൈനോടെയാണസിനിമ ഒരുങ്ങുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയന്‍ ആണ്. അദ്ദേഹം തന്നെയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നതും. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വഹിക്കുമ്പോള്‍ ജേക്ക്‌സ് ബിജോയ് ആണ് സംഗീതം പകരുന്നത്.


Click it and Unblock the Notifications