കൂവി തോല്‍പ്പിച്ചവര്‍ കേള്‍ക്കുന്നുണ്ടോ? ഗപ്പി വീണ്ടും വരുന്നു! റിലീസ് തിയ്യതി പ്രഖ്യാപിച്ച് ടൊവിനോ!

ജയസൂര്യ നായകനായി അഭിനയിച്ച ആട് തിയറ്ററുകളില്‍ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ടോറന്റ് സൈറ്റിലൂടെ പുറത്തെത്തിയതിന് ശേഷം സിനിമ സൂപ്പര്‍ ഹിറ്റാണെന്ന്് ആരാധകര്‍ മനസിലാക്കിയിരുന്നു. ശേഷം സിനിമയുടെ രണ്ടാം ഭാഗമെടുത്ത് ജയസൂര്യയും മിഥുന്‍ മാനുവല്‍ തോമസും ഞെട്ടിച്ചിരുന്നു. ആട് 2 തിയറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്. ആട് പോലെ തന്നെ തിയറ്ററുകളില്‍ കൂവി തോല്‍പ്പിച്ച മറ്റൊരു സിനിമയായിരുന്നു ഗപ്പി.

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോയായിരുന്നു നായകന്‍. തിയറ്ററുകളില്‍ മോശം പ്രതികരണം നേടിയ സിനിമ 2016 ആഗസ്റ്റിലായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി മാറുകയായിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത ടൊവിനോ പുറത്ത് വിട്ടിരിക്കുകയാണ്. ഗപ്പി വീണ്ടും തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാന്‍ പോവുകയാണെന്നാണ് താരം പറയുന്നത്.

 ഗപ്പി

ഗപ്പി

ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഗപ്പി. ടൊവിനോയ്‌ക്കൊപ്പം ചേതന്‍ ഭഗത്, ദിലീഷ് പോത്തന്‍, രോഹിണി, സുധീര്‍ കരമന, ശ്രീനിവാസന്‍, അലന്‍സിയര്‍, എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

 തിയറ്ററില്‍ പരാജയമായിരുന്നു

തിയറ്ററില്‍ പരാജയമായിരുന്നു

തിയറ്ററില്‍ പരാജയമായിരുന്ന സിനിമയായിരുന്നു ഗപ്പി. എന്നാല്‍ ഇന്റര്‍നെറ്റിലെത്തിയതിന് ശേഷം സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി മാറുകയായിരുന്നു. ഇതോടെയാണ് സിനിമ വീണ്ടും റീ റിലീസ് ചെയ്യുന്നതിനെ കുറിച്ച് തീരുമാനിച്ചിരിക്കുന്നത്.

സിനിമ റിലീസ് ചെയ്യുന്നു..

സിനിമ റിലീസ് ചെയ്യുന്നു..

ആരാധകര്‍ക്കായി വീണ്ടും സിനിമ തിയറ്ററുകളിലേക്ക് റീറിലീസിനെത്തുകയാണ്. ഇക്കാര്യം ടൊവിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ജനുവരി 21 നാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

 വ്യത്യസ്ത ലുക്ക്

വ്യത്യസ്ത ലുക്ക്


ടൊവിനോ വ്യത്യസ്ത ലുക്കിലെത്തിയ സിനിമയായിരുന്നു ഗപ്പി. സിനിമയിലെ അഭിനയത്തിന് ചേതന്‍ ഭഗതിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X