»   » ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടി വരുന്നു! ചിത്രത്തിന്റെ പ്രത്യേകത ഇങ്ങനെയാണ്!!

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമ കൂടി വരുന്നു! ചിത്രത്തിന്റെ പ്രത്യേകത ഇങ്ങനെയാണ്!!

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് ടൊവിനോ തോമസ്. എബിസിഡി എന്ന സിനിമയിലൂടെ സിനിമയിലെത്തിയ ടൊവിനോ നായകനായി വളര്‍ന്നത് പെട്ടെന്നായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന സിനിമയിലായിരുന്നു അവസാനമായി ടൊവിനോ അഭിനയിച്ചിരുന്നത്. ശേഷം അണിയറയില്‍ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.

tovino-thomas-movies

ടൊവിനോ അഭിനയിക്കുന്ന അഭിയുടെ കഥ അനുവിന്റെയും എന്ന സിനിമയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ചിത്രം സെപ്പ്പംബറില്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്യും. അതിനൊപ്പം മറ്റൊരു സിനിമയെ കുറിച്ചുള്ള വിവരം കൂടി പുറത്ത് വരികയാണ്. പുതിയ സിനിമയില്‍ ടൊവിനോ ഒരു നാട്ടിന്‍ പുറത്തുകാരനായി അഭിനയിക്കാന്‍ പോവുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

റിലീസ് ആഘോഷിച്ചത് ഇത്തിരി കടന്ന് പോയി! ഒരു പാലഭിഷേകം കാരണം തിയറ്റര്‍ ഉടമയ്ക്ക് ഉണ്ടായത് വലിയ നഷ്ടം!!

ചിത്രം ഒരു യാത്രകള്‍ക്ക് പ്രധാന്യം നല്‍കിയാണ് പുതിയ സിനിമ നിര്‍മ്മിക്കാന്‍ പോവുന്നതെന്നാണ് പറയുന്നത്. മാത്രമല്ല ചിത്രം ഇന്ത്യയിലെ പല ഭാഗത്തു കൂടിയും സഞ്ചരിച്ച് കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകൡ പറയുന്നു. ചിത്രത്തില്‍ ടൊവിനോയുടെ പേര് ബ്ലസി എന്നാണ്. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമയ്‌ക്കൊപ്പം തരംഗം, മായനദി എന്നീ സിനിമകളും അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

English summary
Tovino Thomas Bags Yet Another Interesting Project!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam