»   » കുഞ്ഞിരാമയണത്തിന് ശേഷം ബേസില്‍ ജോസഫിൻറെ പുതിയ ചിത്രം ഗോദ, നായകനരാണെന്നോ?

കുഞ്ഞിരാമയണത്തിന് ശേഷം ബേസില്‍ ജോസഫിൻറെ പുതിയ ചിത്രം ഗോദ, നായകനരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിരാമയണം എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് പുതിയ ചിത്രത്തിലേക്ക് കടന്നു. ഗോദ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗുസ്തി പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു സ്‌പോട്‌സ് കോമഡി ചിത്രമാണ്.

ചിത്രത്തില്‍ ടൊവിനോ തോമസാണാണ് നായകനായി എത്തുന്നത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ടൊവിനോ ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പഞ്ചാബി നടി വമീബ ഖബ്ബിയാണ് ചിത്രത്തില്‍ ടൊവിനോയുടെ നായിക വേഷം അവതരിപ്പിക്കുക.

basil-joseph

രഞ്ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

ബേസില്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു കുഞ്ഞിരാമയണം. ദീപു സുധീപായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം മികച്ച വിജയം നേടി.

English summary
Tovino Thomas in Basil Joseph's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam