ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍ ജോസഫ്! ഗോദയ്ക്ക് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും!

By Prashant V R

Recommended Video

ടൊവിനോയെ സൂപ്പര്‍ ഹീറോയാക്കാന്‍ ബേസില്‍ | filmibeat Malayalam

ഗോദ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ടൊവിനോ തോമസും ബേസില്‍ ജോസഫും. കുഞ്ഞിരാമായണം എന്ന സിനിമയ്ക്കു ശേഷമായിരുന്നു ടൊവിനോയെ നായകനാക്കിയുളള ചിത്രം ബേസില്‍ ഒരുക്കിയിരുന്നത്. ഗുസ്തി പശ്ചാത്തലത്തില്‍ കഥപറഞ്ഞ ഗോദയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കിയിരുന്നു.

ഒരു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ഗോദ. ഗോദയ്ക്ക് ശേഷമായിരുന്നു മലയാളത്തിലെ തിരക്കേറിയ നായകനടനായി ടൊവിനോ മാറിയിരുന്നത്. ഗുസ്തി പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയായിരുന്നു ബേസില്‍ ജോസഫ് ഒരുക്കിയിരുന്നത്. 2017ല്‍ പുറത്തിറങ്ങിയ ഗോദയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടി വരികയാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ടൊവിനോയുടെ പുതിയ സിനിമ

ടൊവിനോയുടെ പുതിയ സിനിമ

യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. കുപ്രസിദ്ധ പയ്യനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കു ന്നത്. ഇതിനിടെയായിരുന്നു താരത്തിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നത്.

ടൊവിനോയും ബേസിലും

ടൊവിനോയും ബേസിലും

കുഞ്ഞിരാമായണം,ഗോദ എന്നീ സിനിമകള്‍ക്കു ശേഷമുളള തന്റെ മൂന്നാമത്തെ ചിത്രവുമായിട്ടാണ് ബേസില്‍ ജോസഫ് എത്തുന്നത്. ഇത്തവണ ഒരു സൂപ്പര്‍ ഹീറോ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റിലാണ് സിനിമയൊരുങ്ങുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ഹോളിവുഡിലും ബോളിവുഡിലും കോളിവുഡിലും എല്ലാം കണ്ട ബ്രഹ്മാണ്ട സൂപ്പര്‍ഹീറോ ചിത്രങ്ങളെ പോലെ മലയാളത്തിലും കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌

നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്‌

നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമകള്‍ക്ക് ശേഷമായിരിക്കും ടൊവിനോ പുതിയ ചിത്രത്തിലേക്ക് എത്തുക. മലയാളത്തിലെ പ്രമുഖ ബാനറുകളിലൊന്നായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍,ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ്. ഈ ബാനറില്‍ സോഫിയ പോളാണ് ടൊവിനോ- ബേസില്‍ ജോസഫ് ചിത്രം നിര്‍മ്മിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം

ഔദ്യോഗിക പ്രഖ്യാപനം

ക്രിസ്മസിനോട് അനുബന്ധിച്ചായിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കി മാറ്റുവാന്‍ കഴിഞ്ഞ ബാനറാണ് വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ്. ഇവരുടെ പുതിയ സിനിമയും മികച്ചതായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍മാനെ സൂപ്പര്‍ഹീറോ ആയി കാണാനുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. ധനുഷിനൊപ്പമുളള ടൊവിനോയുടെ മാരി 2 ഉം ഡിസംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മാരി 2വിനു പുറമെ ലൂക്ക,ആന്‍ഡ് ദ ഓസ്‌ക്കര്‍ ഗോസ് ടു,ഉയരെ,ലൂസിഫര്‍,കല്‍ക്കി,വൈറസ്,ജോ തുടങ്ങിയ സിനിമകളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X