ടൊവിനോ തോമസ് വീണ്ടും അച്ഛനായി! കുടുംബത്തിലേക്ക് കുഞ്ഞതിഥി! ഇസയ്ക്ക് കുഞ്ഞനിയന്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസ് പങ്കുവെച്ച പുതിയ വിശേഷം വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പുറമെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നുവെങ്കിലും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്ന വിവരം താരം പുറത്തുവിട്ടിരുന്നില്ല.
പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. പ്രണയം തുടങ്ങിയതിനെക്കുറിച്ചും വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ മുന്‍പ് താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കുടുംബ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളതും. ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച താരത്തിനെ അഭിനന്ദിച്ച് സുഹൃത്തുക്കളും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്.

ഇറ്റ്‌സ് എ ബോയ്
ഇറ്റ്‌സ് എ ബോയ് എന്ന് പറഞ്ഞായിരുന്നു ടൊവിനോ തോമസ് സന്തോഷം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയത്. പേളി മാണി, വിനയ് ഫോര്‍ട്ട്, സയനോര, രശ്മി സോമന്‍, അലക്‌സാന്‍ഡ്ര, ആര്‍ജെ മാത്തുക്കുട്ടി, ഇന്ദ്രജിത്ത്, നീരജ് മാധവ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. താരങ്ങളുമായെല്ലാം അടുത്ത സൗഹൃദത്തിലാണ് ടൊവിനോ. സിനിമയ്ക്ക് പുറമെ ജീവിതത്തിലും ഇവരെല്ലാം അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

ഇസക്കുട്ടി ചേച്ചിയായി
ടൊവിക്കും ലിഡിയയ്ക്കും കണ്‍ഗ്രാറ്റ്‌സുമായെത്തിയ പൂര്‍ണിമയാണ് ഇസക്കുട്ടി ചേച്ചിയായതിനെക്കുറിച്ച് പറഞ്ഞത്. ടൊവിക്കും ലിഡിയയ്ക്കും ആശംസ നേരുന്നുവെന്ന് പറഞ്ഞായിരുന്നു നീരജ് എത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുകയല്ലേയെന്നുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ സ്‌നേഹാശംസകള്‍ക്കൊന്നും താരം മറുപടി നല്‍കിയിട്ടില്ല. കുഞ്ഞനിയനെ കിട്ടിയ സന്തോഷത്തിലാണോ ഇസയെന്നുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്.

ഇസയുടെ അനിയന്‍
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഭാര്യയേയും മകളേയും കൊണ്ടുപോവുന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു നേരത്തെ ടൊവിനോ എത്തിയത്. മകള്‍ സ്‌കൂളിലേക്ക് പോവുന്നത് വരെ ഇത്തരത്തില്‍ എല്ലായിടത്തും കൊണ്ടുപോവുമെന്ന് താരം പറഞ്ഞിരുന്നു. താന്‍ ഷൂട്ടിംഗിലായിരിക്കുമ്പോള്‍ അവര്‍ ഇരുവരും സ്ഥലങ്ങള്‍ കാണാനായി പോവാറുണ്ടെന്നും ലിഡിയയ്ക്ക് യാത്രകള്‍ ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന പ്രകൃതമാണ് ടൊവിനോയുടേത്.

ഇസയും താരമാണ്
2016 ലാണ് ടൊവിനോ-ലിഡിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇസ എത്തിയത്.. ചെറുപ്രായത്തില്‍ അച്ഛനെപ്പോലെ മകളും താരമായി മാറുകയായിരുന്നു. പൊതുചടങ്ങിലും മറ്റും പങ്കെടുക്കാനെത്തിയ ഇസയുടെ കുസൃതികള്‍ വൈറലായിരുന്നു. ഒരു മെക്‌സിക്കന്‍ അപാരതയുടെ നൂറാം ദിനാഘോഷത്തിലായിരുന്നു പപ്പയ്‌ക്കൊപ്പം വേദിയില്‍ ഇസയുടെ കുസൃതികള്‍ പ്രേക്ഷകര്‍ കണ്ടത്. പുരസ്‌കാരം വാങ്ങാന്‍ പോയ ടൊവിനോയ്ക്ക് പിന്നാലെ ഇസയും വേദിയിലെത്തുകയായിരുന്നു. പപ്പ വേദിയിലുണ്ടായിരുന്നുവെങ്കിലും മുഖ്യ ആകര്‍ഷണം ഇസയായി മാറുകയായിരുന്നു.

മകളെക്കുറിച്ച്
ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചവരാണ് താനും ഭാര്യയും. മകള്‍ക്കും അത് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറ്റാവുന്നിടത്തോളം സ്ഥലങ്ങളിലേക്കൊക്കെ മകളെ കൊണ്ടുപോയി ലോകം കാണിക്കണം. കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. അവളിപ്പോ ചെറിയ കുഞ്ഞാണ്. പറന്നുനടക്കുന്നതിനെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കി വളര്‍ത്തിവരികയാണെന്നായിരുന്നു മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞത്.

അവളുടെ ഇഷ്ടം
സംവിധാനം, അഭിനയം, ക്യാമറ , എഴുത്ത് ഇവയില്‍ ഏതെങ്കിലും മേഖലകളില്‍ അവള്‍ പ്രവര്‍ത്തിക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്ന് ടൊവിനോ പറഞ്ഞിരുന്നു.ഇത് താനാഗ്രഹിക്കുന്നുവെന്നേയുള്ളൂ, മകള്‍ എന്താണ് ആഗ്രഹിക്കുന്നത് അതിന് തന്നെയായിരിക്കും താന്‍ പ്രാധാന്യം നല്‍കുന്നത്. എഞ്ചിനീയറാവാനാണ് താല്‍പര്യമെങ്കില്‍ അവയില്‍ ഏറ്റവും മികച്ചതാവാന്‍ അവള്‍ക്ക് കഴിയട്ടെയെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.


Click it and Unblock the Notifications