'റിസ്ക്ക് എടുക്കുന്നവന് എന്നും വിജയമുണ്ടാകുമെന്ന് തെളിയിച്ച നടൻ'; സിനിമയിൽ പത്ത് വർഷം പിന്നിട്ട് ടൊവിനോ!

മലയാളത്തിൽ ഇന്ന് ഏറ്റവുമധികം ആരാധകവൃന്ദമുള്ള യുവതാരങ്ങളിലൊന്നാണ് ടൊവിനോ തോമസ്. 2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കളിലൂടെ ആരംഭിച്ച ടൊവിനോയുടെ സിനിമാ ജീവിതം ഇപ്പോൾ പത്ത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. തലതൊട്ടപ്പന്മാരൊന്നുമില്ലാതെ സിനിമയിലെത്തിയ വ്യക്തിയായതിനാൽ‌ നന്നായി കഷ്ടപ്പെട്ടാണ് ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന താരമായി ടൊവിനോ മാറിയത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ജീവിതം മലയാളത്തിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ‌ എത്തിനിൽക്കുമ്പോൾ കടന്നുവന്ന വഴികളെ കുറിച്ച് വീണ്ടും ഓർത്തെടുക്കുകയാണ് ടൊവിനോ തോമസ്.

എബിസിഡിയായിരുന്നു ടൊവിനോയുടെ കരിയറിൽ സംഭവിച്ച രണ്ടാമത്തെ സിനിമ. അഖിലേഷ് വർമയായി ടൊവിനോ എത്തിയപ്പോൾ വില്ലൻ വേഷമായിരുന്നിട്ടും ആളുകളെ തന്റെ കഥാപാത്രത്തിലേക്ക് ആകർഷിക്കാൻ ടൊവിനോയ്ക്ക് കഴിഞ്ഞു. പിന്നീട് ആ​ഗസ്റ്റ് ക്ലബ്ബ്, സെവൻത് ഡെ, കൂതറ, യു ടു ബ്രൂട്ടസ്, ഒന്നാം ലോക മഹായുദ്ധം‌ തുടങ്ങിയ സിനിമകളിലും ഭാ​ഗമായി. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനിലൂടെ ആണ് മലയാളികൾ ടൊവിനോയെ കൂടുതൽ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ട് തുടങ്ങിയതും. പൃഥ്വിരാജാണ് ടൊവിനോയെ അപ്പു എന്ന കഥാപാത്രമാകാൻ വേണ്ടി ക്ഷണിച്ചത്.

എന്ന് നിന്റെ മൊയ്തീനിലെ അപ്പു

അപ്പു ശ്രദ്ധിക്കപ്പെട്ടതോടെ ചാർളിയിലും മുഖം കാണിക്കാനുള്ള അവസരം ടൊവിനോയ്ക്ക് ലഭിച്ചു. പിന്നീട് ഇറങ്ങിയ ടൊവിനോ ചിത്രങ്ങൾ മൺസൂൺ മാം​ഗോസ്, സ്റ്റൈൽ എന്നിവയാണ്. ​ഗപ്പിയിലെ എഞ്ചിനീയർ തേജസ് വർക്കി എന്ന ടൊവിനോയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു. ടൊവിനോയെ കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ ഒരു പക്ഷെ എല്ലാവരും ആദ്യം പറയുന്ന സിനിമകളിൽ ഒന്ന് ​ഗപ്പിയിലെ തേജസ് വർക്കിയായിരിക്കും. ​ഗപ്പിക്ക് ശേഷമാണ് എസ്ര, ഒരു മെക്സിക്കൻ അപാരത, ​ഗോദ തുടങ്ങിയ സിനിമകൾ എത്തിയത്. ​ഗോദയ്ക്ക് വേണ്ടി ​ഗുസ്തി വരെ ടൊവിനോ പഠിച്ചിട്ടുണ്ട്. ​ഗോദ കൂടി റിലീസ് ചെയ്തതോടെയാണ് ടൊവിനോ മുൻനിര താരമായി വളരാൻ തുടങ്ങിയത്. പിന്നീട്, മായാന​ദി, തരം​ഗം, ആമി, അഭിയും ഞാനും, ലൂസിഫർ, ഉയരെ, വൈറസ്, ലൂക്ക, കാണെക്കാണെ തുടങ്ങി അങ്ങനെ ഇപ്പോൾ മിന്നൽ മുരളി വരെ എത്തി നിൽക്കുകയാണ്.

കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസം

സിനിമകളിൽ ക്ലച്ച് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കാലത്ത് ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പ് മിന്നൽ മുരളി വിജയമായ ശേഷം ആരാധകർ‌ വീണ്ടും കുത്തിപ്പൊക്കിയിരുന്നു. തന്നിലെ നടന് വളരാൻ വേണ്ടി താൻ നടത്തുന്ന കഠിനാധ്വാനത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ് ടൊവിനോ കുറിപ്പ് പങ്കുവെച്ചത്. തന്റെ ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുന്ന ഒരാളുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളായിരുന്നു ആ പഴയ ഫേസ്ബുക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. 2011 ജൂണിൽ ടൊവിനോ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് അടുത്തിടെ ശ്രദ്ധനേടിയത്. 'ഇന്ന് നിങ്ങൾ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും കഴിവില്ലാത്തവൻ എന്ന് മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല വിഡ്ഢിയുടെ വിലാപവുമല്ല.... മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്' എന്നാണ് ടൊവിനോ കുറിച്ചത്.

സിനിമയിലെ പത്ത് വർഷങ്ങൾ

കഴിഞ്ഞ ദിവസം സിനിമാ ജീവിതം ആരംഭിച്ചിട്ട് പത്ത് വർഷം പൂർത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് ടൊവിനോ എത്തിയിരുന്നു. മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയായ ടൊവിനോ സിനിമയിലെ പത്ത് വർഷത്തെ കുറിച്ച് ഇങ്ങനെയാണ് കുറിച്ചത്. 'പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനത്തിൽ ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത്. 10 വർഷങ്ങൾ.... നിരവധി സിനിമകളും കഥാപാത്രങ്ങളും ഇതിനകം കടന്നുപോയി. ഇന്ന് എൻറെ ജീവിതം മാറി... സിനിമയും മാറി... നിരവധി കാര്യങ്ങൾ ഇതിനകം മാറി. എന്നാൽ സിനിമയോട് എനിക്കുള്ള ആവേശവും ഇഷ്ടവും ദിനംപ്രതി കൂടിയിരിക്കുകയാണ്. മെച്ചപ്പെടുത്താനുള്ള അവസരം എന്നും ഇവിടെ തന്നെയുണ്ടെന്ന് എനിക്ക് അറിയാം. അതിനാൽ എല്ലാ ദിവസവും കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട് ഞാൻ. എൻറെ ഈ യാത്രയുടെ ഭാഗമായിമാറിയ എല്ലാവർക്കും അത് ചെറുതും വലുതുമാകട്ടെ ഏവർക്കും നന്ദിയുണ്ട്. ഇത് ഒരു വലിയ യാത്രയാണ്. എനിക്ക് ഇത് ഇനി മറ്റൊരുതരത്തിൽ ആവണമെന്നില്ല. ഇനി വരുന്ന എല്ലാ പ്രൊജക്റ്റുകളുടേയും ഭാഗമാകുന്നതിലും ഏറെ പഠിക്കുന്നതിലും വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലും ആവേശഭരിതനാണ് ഞാൻ. അടുത്ത 10 വർഷങ്ങൾക്ക് ശേഷവും വീണ്ടും ഇതുപോലൊരു പോസ്റ്റ് ഇടാനായി കാത്തിരിക്കുകയാണ്. നിങ്ങളുടെ ഏവരുടേയും സ്നേഹത്തിന് നന്ദിയുണ്ട്' ടൊവിനോ കുറിച്ചു.

Recommended Video

Minnal Murali ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്, ഇന്ത്യൻ സിനിമയിൽ ഇതാദ്യം | FilmiBeat Malayalam
മലയാളികളുടെ സൂപ്പർ ഹീറോ

മിന്നൽ മുരളിയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ടൊവിനോ തോമസ് സിനിമ. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ ഇക്കഴിഞ്ഞ ഡിസംബറിൽ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനും ശേഷമാണ് സിനിമ തിയേറ്ററുകളിലെത്തിയത്. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയം സ്ട്രീം ചെയ്ത മലയാള സിനിമ എന്ന ഖ്യാതി വരെ മിന്നൽ മുരളി നേടിയെടുത്തു. ബേസിൽ ജോസഫിനൊപ്പം ​ഗോദയാണ് ഇതിന് മുമ്പ് ടൊവിനോ ചെയ്ത സിനിമ. ​ഗോദയും വളരെ നല്ല പ്രതികരണം പ്രേക്ഷകർക്കിടയിൽ നിന്നും സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. ഇനി വരാനിരിക്കുന്ന ടൊവിനോ സിനിമകൾ നാരദൻ, വാശി എന്നിവയാണ്. വീശിയിൽ കീർത്തി സുരേഷാണ് ടൊവിനോയുടെ നായിക. വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു.ജി.രാഘവാണ്. വിഷ്‍ണു രാഘവും ജാനിസ് ചാക്കോ സൈമണും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാർ ചിത്രത്തിന്റെ ഗാനത്തിന് വരികൾ എഴുതുമ്പോൾ കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. രേവതി കലാമന്ദിർ ആണ് ചിത്രം നിർമിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൾ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ.

More from Filmibeat

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X