നിറപുഞ്ചിരിയില്‍ അതീവ സന്തോഷത്തോടെ ദിലീപും ടൊവിനോയും.. ചിത്രം വൈറല്‍, കാണൂ!

By Nimisha

കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടതാരമായ ദിലീപിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. വ്യക്തി ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിനിടയിലും അത് സിനിമാജീവിതത്തില്‍ പ്രതിഫലിച്ചിരുന്നില്ല. ശക്തമായ പ്രതിസന്ധികള്‍ക്കിടയില്‍ റിലീസ് ചെയ്ത രാമലീല അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു.

സിനിമാജീവിതത്തിലെ തന്നെ പ്രധാന സിനിമകളിലൊന്നായ രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിക്കും യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിനുമൊപ്പമുള്ള ദിലീപിന്റെ ലേറ്റസ്റ്റ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങിയ ടൊവിനോയ്ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിലെ അഹങ്കാരി ഇമേജെല്ലാം മാറി ജീവിതത്തിലും നായകനായി മാറിയിരിക്കുകയാണ് ഈ താരം. ദിലീപ് ഓണ്‍ലൈനിലൂടെ പ്രചരിക്കുന്ന ചിത്രത്തിലൂടെ തുടര്‍ന്നുവായിക്കാം.

ദിലീപിനൊപ്പം ടൊവിനോ

ദിലീപിനൊപ്പം ടൊവിനോ

യാതൊരുവിധ താരപരിവേഷവുമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ടൊവിനോ തോമസ്. വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക ആശ്വാസത്തിനായി തന്റെ വീട്ടിലേക്ക് വാരമെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പഴക്കുലയും അരിച്ചാക്കുമൊക്കെയായി ദുരിതാശ്വാസ ക്യാംപിലും വെള്ളപ്പൊക്കം കാരണം വീടുകളില്‍ കുടുങ്ങിയവരെ ക്യാംപിലേക്കെത്തിക്കാനുമായി ഈ താരം മുന്‍നിരയിലുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിലെ ക്യാംപില്‍ മാത്രമല്ല തൃശ്ശൂരിലെ നിരവധി ക്യാംപുകളില്‍ സാധനങ്ങളെത്തിക്കാനും ഈ താരം മുന്നിലുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് താരം കൊച്ചിയിലേക്കെത്തിയത്. ദിലീപിനൊപ്പമുള്ള പുതിയ ഫോട്ടോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകര്‍ വിശേഷം തിരക്കിയത്.

അരുണ്‍ ഗോപിയും കൂടെയുണ്ട്

അരുണ്‍ ഗോപിയും കൂടെയുണ്ട്

രാമലീലയെന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ അരുണ്‍ ഗോപിയും ഇവര്‍ക്കൊപ്പമുണ്ട്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുക്കുകയാണ് ഇദ്ദേഹം. ആദി പോലെയല്ല ഈ ചിത്രമെന്നും തികച്ച വ്യത്യസ്തതയോടെയെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പമുള്ള ക്ഷേത്രസന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളാണോ ഇപ്പോള്‍ പുറത്തുവന്നതെന്ന സംശയം ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

സൗഹൃദ സംഭാഷണത്തിനിടയില്‍

സൗഹൃദ സംഭാഷണത്തിനിടയില്‍

ടൊവിനോയുടെ കൈ പിടിച്ച് സംസാരിക്കുന്ന ടൊവിനോയെ കണ്ടതോടെ ഇരുതാരങ്ങളുടെ ആരാധകരും സന്തോഷത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇവരുടെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംസാരത്തെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്. ദിലീപ് ഓണ്‍ലൈന്‍ പുറത്തുവിട്ട ഫോട്ടോയില്‍ ഇതേക്കുറിച്ചുള്ള മറ്റൊരു വിവരവുമുണ്ടായിരുന്നില്ല.

കട്ടഫാനായി മാറിയോ?

കട്ടഫാനായി മാറിയോ?

ടൊവിനോയുടെ കട്ടഫാനായി മാറിയിരിക്കുകയാണോ ദിലീപ് എന്ന ചോദ്യമാണ് ഒരാള്‍ ഉന്നയിച്ചിട്ടുള്ളത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഹീറോയാണ് താനെന്ന് ടൊവിനോ തെളിയിച്ച സന്ദര്‍ഭങ്ങള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്. തനിക്ക് ചുറ്റുമുള്ളവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെ സമാധാനത്തോടെ ഇരിക്കുമെന്നും ഏതൊരു മനുഷ്യനും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്നും താരം പറഞ്ഞിരുന്നു. തനി തൃശ്ശൂര്‍കാരനായി പ്രവര്‍ത്തിച്ച താരത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനിടയില്‍ വൈറലായിരുന്നു.

ടൊവിനോയുടെ രക്ഷാപ്രവര്‍ത്തനം

ടൊവിനോയുടെ രക്ഷാപ്രവര്‍ത്തനം

ജീവന്‍ പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനിറങ്ങിയവര്‍ക്ക് നല്‍കാത്ത ക്രഡിറ്റൊന്നും തനിക്ക് വേണ്ടെന്ന് താരം പറഞ്ഞിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയല്ല താന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതെന്നും താരം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ലൈവില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അന്‍പോട് കൊച്ചിയിലേക്കെത്തിയ താരം ലൈവ് വീഡിയോയിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

അവശ്യ വസ്തുക്കളുമായി ദിലീപും എത്തി

അവശ്യ വസ്തുക്കളുമായി ദിലീപും എത്തി

കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് ദിലീപും എത്തിയിരുന്നു. ക്യാംപില്‍ കഴിയുന്നവര്‍ക്കുള്ള വസ്ത്രങ്ങളുമായാണ് ദിലീപ് എത്തിയത്. വസ്ത്രങ്ങളുമായി നടന്നുനീങ്ങുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമ ഒന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയിരുന്നു.

ഫോട്ടോ കാണേണ്ടേ?

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമിതാ, കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X