mohanlal: ടൊവിനോയുടെ ഈസ്റ്റർ ആശംസ കലക്കി!! ആവേശത്തിൽ ആരാധകർ
എന്തായാലും ടോവിനോയുടെ ഈസ്റ്റർ ആശംസ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ഈസ്റ്റർ ദിനത്തിൽ ടൊവിനോ പോസ്റ്റ് ചെയ്ത ചിത്രമാണ്. ആരാധകർക്ക് ഈസ്റ്റർ ആശംസയുമായി സൂപ്പർ താരം മോഹൻലാൽ, വർഗീസ് ആന്റണി എന്നീവർക്കൊപ്പമുള്ള ടോവിനോയുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ വെച്ചായിരുന്നു ഇവർ മൂവരും കണ്ടുമുട്ടിത്. ഒടിയൻ ലുക്കിലാണ് ചിത്രത്തിൽ ലാലേട്ടൻ പ്രതൃക്ഷപ്പെട്ടത്. എന്തായാലും ടോവിനോയുടെ ഈസ്റ്റർ ആശംസ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

മോഹൻലാൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഎ ശ്രീകുമാർ മേനോന്റെ ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോ അഭിനയിച്ചു പൂർത്തിയാക്കതിയ ചിത്രം. തൊണ്ടി മുതലും ദൃക്സാക്ഷിയും , ഇട, എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സാജനാണ് നായിക.
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വർഗീസ് നായികനാകുന്ന ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ലിജോ ജോസഫ് പല്ലുശ്ശേരിയുടെ അസിസ്റ്റന്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ ദിവസം ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. കോട്ടയം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു ഫിനാസ് കമ്പനിയിലെ ജീവനക്കാരനെയാണ് ആന്റണി അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











