twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പട്ടാളക്കാരനായി ടൊവിനോ തോമസ്! എടക്കാട് ബറ്റാലിയന്‍ 06ന്റെ കിടിലന്‍ ടീസര്‍ പുറത്ത്

    By Midhun Raj
    |

    ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടൊവിനോ ആദ്യമായി പട്ടാള വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത മേനോനാണ് ഇത്തവണയും ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്.

    tovino thomas

    കമ്മട്ടിപാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയ സിനിമ കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. റൂബി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി,തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നറിയുന്നു.

    താന്‍ കണ്ട നല്ല മനുഷ്യരിലൊരാളാണ് സണ്ണി ലിയോണ്‍! നടിയെക്കുറിച്ച് ജേക്കബ് ഗ്രിഗറിതാന്‍ കണ്ട നല്ല മനുഷ്യരിലൊരാളാണ് സണ്ണി ലിയോണ്‍! നടിയെക്കുറിച്ച് ജേക്കബ് ഗ്രിഗറി

    എടക്കാട് ബറ്റാലിയന്‍ 06 ന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കെഎസ് ഹരിശങ്കര്‍ പാടിയ നീ ഹിമമഴയായി എന്നു തുടങ്ങുന്ന ഗാനമായിരുന്നു പ്രേക്ഷകര് ഏറ്റെടുത്തത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍,ശാലു റഹിം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

    ജല്ലിക്കെട്ടിന് ശേഷം ചുഴലിയുമായി ലിജോ ജോസ് പെല്ലിശ്ശേരി? താരങ്ങള്‍ ഇവര്‍ജല്ലിക്കെട്ടിന് ശേഷം ചുഴലിയുമായി ലിജോ ജോസ് പെല്ലിശ്ശേരി? താരങ്ങള്‍ ഇവര്‍

    English summary
    Tovino Thomas Edakkad Battalion 06 Movie Teaser
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X