സന്തോഷവാര്‍ത്തയുമായി ഉടനെത്തും, ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നിലെ കാരണം?

By Nimisha

ടൊവിനോ തോമസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഗപ്പി. നീണ്ട ഇടവേളയ്ക്ക് ശേഷം ഗപ്പി സംവിധായകനും താരവും വീണ്ടും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജോണ്‍പോള്‍ ജോര്‍ജിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ടൊവിനോ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നല്ലൊരു സിനിമയുമായി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെയാണ് താരം സംവിധായകനുമൊത്തുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

വരും ദിവസങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നുമുള്ള സൂചനയും താരം നല്‍കിയിട്ടുണ്ട്. തേജസ് വര്‍ക്കിയെന്ന യുവ എഞ്ചിനീയറുടെ വേഷത്തിലാണ് ടൊവിനോ ഗപ്പിയില്‍ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. ചിത്രത്തിലെ ടൊവിനോയുടെ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കരിന്റെ അഞ്ച് അവാര്‍ഡുകള്‍ ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

Tovino Thomas

മഞ്ജു വാര്യര്‍ ചിത്രമായ ആമിയിലും ടൊവിനോ തോമസ് അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിനെയായിരുന്നു ആദ്യം കമല്‍ സമീപിച്ചത്. എന്നാല്‍ തിരക്ക് കാരണം താരം അത് വേണ്ടെന്ന് വെച്ചപ്പോള്‍ ടൊവിനോ ഏറ്റെടുക്കുകയായിരുന്നു. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനോടകം തന്നെ തെളിയിച്ച താരം വരുംകാല സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. താരത്തിന്റെതായി പുറത്തിറങ്ങുന്ന നല്ല സിനിമകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X