»   » ഇത്തരം സംഭവങ്ങള്‍ തന്നെയും ഭയപ്പെടുത്തിയെന്ന് ടൊവിനോ തോമസ്

ഇത്തരം സംഭവങ്ങള്‍ തന്നെയും ഭയപ്പെടുത്തിയെന്ന് ടൊവിനോ തോമസ്

By: Nihara
Subscribe to Filmibeat Malayalam
തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സിനിമാനടി ആക്രമിക്കപ്പെട്ടത്. തൊട്ടുപിന്നാലെയെത്തിയ വണ്ടി താരം സഞ്ചരിച്ചിരുന്ന വാഹനവുമായി ചെറുതായി ഉരസിയതിനെത്തുടര്‍ന്ന വാക്കേറ്റം നടക്കുകയും ഡ്രൈവറെ മാറ്റിനിര്‍ത്തി ഒരു സംഘം ആളുകള്‍ വാഹനത്തില്‍ കയറുകയുമാണ് ചെയ്തത്. നടിയുടെ അനുവാദം കൂടാതെ ഫോട്ടോയും വിഡിയോയും ചിത്രീകരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും താരം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ഭാമ, മീര നന്ദന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

കട്ടസപ്പോട്ടുമായി താരങ്ങള്‍

കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട അഭിനേത്രിക്ക് കട്ട സപ്പോര്‍ട്ടുമായി മലയാള സിനിമാ ലോകം ഒന്നടങ്കമുണ്ട്. സൂപ്പര്‍ താരങ്ങളും ജനപ്രിയനുമൊക്കെ മൗനത്തിലാണെങ്കിലും മുകേഷ്, ഇന്നസെന്‍റ്, വിനയന്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണിമുകുന്ദന്‍, മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരെല്ലാം പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

തന്നെ ഞെട്ടിച്ചുവെന്ന് ടൊവിനോ

സുഹൃത്തായ സഹതാരത്തിനു സംഭവിച്ച ആക്രമണത്തില്‍ താന്‍ ഞെട്ടിയെന്ന് ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ സുഹൃത്ത് വീട്ടില്‍ സുരക്ഷിതയാണെന്നും സുഖം പ്രാപിച്ചുവെന്ന് കേള്‍ക്കുമ്പോഴും തന്നെ ഭയപ്പെടുത്തുന്ന കാര്യങ്ങളുണ്ടെന്ന് ടൊവിനോ കുറിച്ചിട്ടുണ്ട്.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണം

സ്ത്രീകളെ ആക്രമിക്കുന്ന പുരുഷന്‍മാര്‍ തങ്ങളുടെ പിറവി പോലും മറന്നാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സംഭവങ്ങളും സ്ത്രീക്ക് ഏല്‍പ്പിക്കുന്ന മാനസിഘാതം അത്രയ്ക്കും വലുതാണ്.

സോഷ്യല്‍ മീഡിയ പ്രചരണമല്ല വേണ്ടത്

വിശ്വാസ്യതയുടെ കണിക പോലും തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍. ഇത്തരം സംഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയല്ല വേണ്ടത്. മറിച്ച് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനുള്ള കാര്യങ്ങള്‍ ഉരപ്പുവരുത്തുകയാണ് ചെയ്യേണ്ടത്.

English summary
Tovino Thomas responds about attack against actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam