എന്തു ചെയ്താലും മോശം പറയുന്നവരെ എന്തു ചെയ്യണം? രൂക്ഷ വിമർശനവുമായി ടൊവിനോ തോമസ്
കേരളത്തിൽ രണ്ട് ദിവസമായി മഴ കനക്കുകയാണ്. വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടയിലാണ്. കഴിഞ്ഞ വർഷത്തെ പോലെ സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളോടൊപ്പമുണ്ട്. ജനങ്ങൾക്ക് ബോധവൽക്കരിക്കുന്നതിനു വേണ്ടി സിനിമാ തരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്ത് നല്ല കാര്യം ചെയ്താലും അത് സിനിമയുടെ പ്രമോഷനാണ് എന്ന് പറഞ്ഞു വരുന്നവരെ ശക്തമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടൊവിനോയിപ്പോള്‍.
കുറേ ആളുകളെ പേടിച്ചിട്ടാണ് ഫ്ലഡ് അലർട്ട് പോസ്റ്റ് ഇടാതിരുന്നത് . അതിട്ടാൽ ,അതും ഞൻ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കൽ അത് ഞാൻ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാൻ ഇനി സിനിമ പോസ്റ്റ് ഒന്നും ഇടുന്നില്ല . ഫുൾ അലർട്ട് ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !ഏതായാലും അതൊന്നും പറഞ്ഞു കളയാൻ ഇപ്പൊ സമയം ഇല്ല !
Let's stand together and survive !!!!

വടക്കൻ കേരളത്തെ മഴ ശക്തമായി ബാധിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് എല്ല വിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് സിനിമ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട് . കനത്ത മഴയെ തുടർന്ന് നാളെ നടത്താനിരുന്ന ദുൽഖർ സൽമാൻ ചിത്രത്തിന്റെ ഓഡീഷൻ മാറ്റിവെച്ചിരിക്കുകയാണ്. ദൂരെയുള്ള പല സുഹൃത്തുക്കള്‍ക്കും എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്ത ഓഡിഷന്‍ തീയ്യതി എല്ലാവരെയും അറിയിക്കുന്നതായിരിക്കുമെന്നും ദുല്‍ഖര്‍ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.


Click it and Unblock the Notifications











