സന്തോഷത്തിനു ദുഃഖത്തിനുമിടയിലെ നിമിഷം!!പ്രേക്ഷകർക്കായി വീഡിയോ പങ്കുവെച്ച് ടൊവിനോ...
സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ടൊവിനോ തോമസ്. തന്റെ ആരാധകരുമായി എപ്പോഴും അടുത്ത ബന്ധം പുലർത്താൻ ടൊവിനോ ശ്രമിക്കാറുണ്ട്. ഫേസ്ബുക്കിലൂടേയും ഇൻസ്റ്റഗ്രാമിലൂടേയും പ്രേക്ഷകരുമായി നിരന്തരം സംസാരിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ ലൈവ് വീഡിയോയാണ്.

പ്രത്യേക ആകൃതിയിൽ അടുക്കിവെച്ചിരിക്കുന്ന ചെറിയ ചതുര കട്ടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വീഡിയോയിൽ കാണുന്നത്. മറ്റു ചതുരക്കട്ടകൾ ഇളകാതെ സൂഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുക്കുകയാണ് താരം. എന്നാൽ വിജയ് ആയി സന്തോഷത്തോടെ ഇരിക്കുമ്പോൾ ആ ചതുര കട്ടകൊണ്ട് നിർമ്മിച്ച് കൊട്ടാരം താഴെ വീണ് ശിഥിലമാകുകയാണ്. പിന്നീട് വീഡിയോയിൽ കാണുന്നത് നിരാശനായി ഇരിക്കുന്ന ടൊവിനോയെയാണ്.
സന്തോഷത്തിനും ദുഃഖത്തിനുമിടയിലെ നിമിഷം എന്ന തലക്കെട്ടോടെയാണ് ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ വീഡിയോ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മികച്ച രീതിയിലുളള പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications