»   » മായാനദി കാണുന്നില്ലെന്ന് പറഞ്ഞവരോട് പരാതിയും പരിഭവവുമില്ല, പക്ഷേ, ടൊവിനോ പറയുന്നു!

മായാനദി കാണുന്നില്ലെന്ന് പറഞ്ഞവരോട് പരാതിയും പരിഭവവുമില്ല, പക്ഷേ, ടൊവിനോ പറയുന്നു!

Posted By:
Subscribe to Filmibeat Malayalam

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ നെഗറ്റീവ് പ്രചാരണങ്ങളുണ്ടായിരുന്നു. മുന്‍പ് നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെടുത്തി ചിലര്‍ മായാനദി കാണില്ലെന്ന് വ്യക്തമാക്കിയിരുന്നു.

നെഗറ്റീവ് തരംഗത്തിലും സൂപ്പര്‍ ഹിറ്റായി രാമലീല, കലക്ഷനില്‍ ദൃശ്യത്തെ വെട്ടി, 80 കോടി ക്ലബില്‍

മികച്ച പ്രതികരണം നേടി സിനിമ മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ്. സിനിമ സ്വീകരിച്ച എല്ലാ പ്രേക്ഷകരോടും നന്ദിയും അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് താരം പ്രതികരിച്ചിട്ടുള്ളത്. റിലീസിങ്ങ് ദിനം മുതല്‍ തിയേറ്ററില്‍ എത്തിയതിനും കൂടുതല്‍ ആരാധകരെ തിയേറ്ററുകളിലേക്ക് എത്തിച്ചതിനും ടൊവിനോ നന്ദി അറിയിച്ചിട്ടുണ്ട്.

മറുപടി നല്‍കണമെന്നുണ്ട്

മായാനദിയെന്ന സിനിമ കണ്ടതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി ഒരുപാട് പേഴ്‌സണല്‍ മെസ്സേജ് കിട്ടുന്നുണ്ട്. എന്നാല്‍ ഷൂട്ടിങ്ങിനിടയിലായതിനാല്‍ അതിന് കഴിയാത്തതുകൊണ്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നതെന്നും താരം കുറിച്ചിട്ടുണ്ട്.

മാത്തുവിനെയും അപ്പുവിനെയും സ്വീകരിച്ചതിന് നന്ദി

റിലീസിങ്ങ് ദിനത്തില്‍ സിനിമ കാണുകയും നല്ല വാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരെയും തിയേറ്ററുകളിലേക്ക് എത്തിച്ചതിനും മാത്തുവിനും അപ്പുവിനെയും നെഞ്ചേറ്റിയതിനും താരം നന്ദി പറഞ്ഞിട്ടുണ്ട്.

കാണുന്നില്ലെന്ന് തീരുമാനിച്ചവരോട്

മായാനദി കാണുന്നില്ലെന്ന് തീരുമാനിച്ചവരോട് യാതൊരു പരാതിയുമില്ല, വിരോധവുമില്ല. ഇതിന് മുന്‍പ് പുറത്തിറങ്ങിയ സിനിമകള്‍ തിയേറ്ററുകളിലും അല്ലാതെയുമായി കണ്ടവരാണ് നിങ്ങളെന്നും ടൊവിനോ പറയുന്നു.

നഷ്ടപ്പെടുത്തരുത്

മായാനദിയെന്ന സിനിമ നല്‍കുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നിസ്സാരമായ കാരണങ്ങളുടെ പേരില്‍ അത് നഷ്ടപ്പെടുത്തരുത് എന്നാണ് തനിക്ക് പറയാനുള്ളതെന്നും താരം കുറിച്ചിട്ടുണ്ട്.

തോല്‍ക്കുന്നത്

സിനിമയുടേതല്ലാത്ത കാരണം കൊണ്ട് മായാനദി കാണാന്‍ തിയേറ്ററില്‍ പോവില്ലെന്ന് തീരുമാനത്തില്‍ തോല്‍ക്കുന്നത് അണിയറപ്രവര്‍ത്തകരോ അല്ല മറിച്ച് സിനിമയെന്ന കലാരൂപമാണ്.

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ

മായാനദിയുടെ വിജയത്തിന് നന്ദി പറഞ്ഞ് ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.

English summary
Tovino Thomas facebook post about Maayanadhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X