വെറുതേ ഉടക്കാനാണെങ്കില്‍ തനിക്കു തന്നെ തേങ്ങ ഉടച്ചാല്‍പ്പോരെയെന്ന് ആരാധകനോട് ടൊവിനോ, എന്താ സംഭവം ??

തന്റെ സിനിമകളെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനൊക്കെ ടൊവിനോ മറുപടി നല്‍കാറുണ്ട്.

By Nihara

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ താരമാണ് ടൊവിനോ തോമസ്. തന്റെ സിനിമകളെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിനൊക്കെ താരം മറുപടി നല്‍കാറുമുണ്ട്. അതുകൊണ്ടു തന്നെ ഏറെയധികം വിമര്‍ശിക്കപ്പെടാറുമുണ്ട്. പുതിയ സിനിമയായ മെക്‌സിക്കന്‍ അപാരതയാണ് ഇപ്പോഴത്തെ സംസാര വിഷയം. ചിത്രത്തിലെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ ചര്‍ച്ച.

പെട്ടെന്ന് തേങ്ങ ഉടക്കാന്‍ പറഞ്ഞ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണിത്. സിനിമ പെട്ടെന്ന് റിലീസ് ചെയ്യാനാവശ്യപ്പെട്ടു കൊണ്ടാണ് കമന്റിട്ടിട്ടുള്ളത്. എന്നാല്‍ വെറുതെ ഉടക്കാനാണെങ്കില്‍ തനിക്കു തന്നെ കുറേ തേങ്ങ വാങ്ങി ഉടച്ചാപോരെ ഇതിനു സമയം എടുക്കുമെന്നുള്ള മറുപടിയാണ് ടൊവിനോ നല്‍കിയിട്ടുള്ളത്.

പ്രണയവും സൗഹൃദവും ഇതിലുണ്ട്

വിപ്ലവം മാത്രമല്ല

ഇടത്പക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മെക്‌സിക്കന്‍ അപാരതയില്‍ മുദ്രാവാക്യവും വിപ്ലവവും മാത്രമല്ല. അതു മാത്രം പ്രതീക്ഷിച്ചു വരുന്നവരോട് ടൊവിനോ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

വലിയൊരു തണല്‍മരമാണ് സൗഹൃദം

സൗഹൃദത്തിന്റെ കഥ

ക്യാമ്പസ് ജീവിതത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ് സൗഹൃദം. തോളില്‍ കൈയ്യിട്ടവരും കാലു വാരിയവരും പൊതിച്ചോറില്‍ കൈയ്യിട്ടവരും അങ്ങനെ ഓര്‍ക്കാന്‍ ഏറെയുണ്ടാവും. അതൊക്കെ മെക്‌സിക്കന്‍ അപാരതയിലുമുണ്ട്.

ലേറ്റസ്റ്റ് വിവരങ്ങള്‍ ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍ ആക്ടീവാണ്

ചിത്രത്തെക്കുറിച്ചുള്ള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എണ്‍പതുകളിലെ കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയം മാത്രമല്ല പ്രണയവുമുണ്ട്. ടോം ഇമ്മട്ടി ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഒരു മെക്‌സിക്കന്‍ അപാരത അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

 എന്നു റിലീസ് ചെയ്യും

കട്ട വെയിറ്റിങ്ങ്

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ ടൊവിനോയുടെ ആരാധകരും ഏറെ ആകാംക്ഷയിലാണ്. ചിത്രത്തിലെ ടൊവിനോയുടെ റോളിനെക്കുറിച്ച് തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക് ആകാംക്ഷ. അച്ഛനും മകനുമായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് ടൊവിനോ. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്ന കാര്യം ടൊവിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X