എന്റെ വീട് സുരക്ഷിതമാണ്! ഇങ്ങോട്ട് വരാം... പക്ഷെ ഒരു കാര്യം, വീട്ടിലേയ്ക്ക് ക്ഷണിച്ച് ടൊവിനോ

കേരളത്തിൽ മഴകനക്കുയാണ്. കാലവർഷക്കെടുതിയിൽ സംസ്ഥാനനത്തെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ് . വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളും വെളളത്തിനടയിലാണ്. കഴിഞ്ഞ വർഷത്തെ പോലെ സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളോടൊപ്പമുണ്ട്. ജനങ്ങൾക്ക് ബോധവൽക്കരിക്കുന്നതിനു വേണ്ടി സിനിമാ തരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ജനങ്ങൾക്ക് സഹായ ഹസ്തവുമായി നടൻ ടൊവിനോ തോമസ്.

കഴിഞ്ഞ പ്രളയകാലത്ത്

കഴിഞ്ഞ പ്രളയകാലത്ത് പറഞ്ഞതുപോലെ തന്റെ വീട് സുരക്ഷിതമാണെന്നും ഇങ്ങോട്ട് വരാമെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുരുപയോഗം ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. 'എന്റെ വീട്ടിലേക്ക് പോരൂ എന്ന സന്ദേശം കാത്തുനില്‍ക്കാതെവെള്ളം കയറാത്ത ഏത് വീട് കണ്ടാലും കയറിക്കൊള്ളൂ.

മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല

മനുഷ്യരാരും നിങ്ങളെ ഇറക്കിവിടില്ല' എന്നെഴുതിയ ചിത്രത്തിനൊപ്പമാണ് ടൊവിനോയുടെ കുറിപ്പ്. നമുക്ക് ഒന്നിച്ച് അതിജീവിക്കാം എന്ന ഹാഷ്ടാഗും എന്ന ചിത്രത്തിനോടൊപ്പമാണ് ടൊവിനോ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും

കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. വീടുകളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ

കഴിഞ്ഞ വര്‍ഷത്തെ പോലെ ജനങ്ങള്‍ക്ക് എല്ലാ സഹായവുമായി കേരളം ഒറ്റക്കെട്ടായി തന്നെ കൂടെയുണ്ട്. കഴിഞ്ഞ വര്‍ഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമായി ഇറങ്ങിയ താരമാണ് ടൊവിനോ തോമസ്. താരജാഡകളൊന്നുമില്ലാതെയാണ് ജനങ്ങള്‍ക്കൊപ്പം ടൊവിനോ ഇറങ്ങിയത്. തന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലും മറ്റു സ്ഥലങ്ങളിലുമെല്ലാം ടൊവിനോ എത്തിയിരുന്നു. സിനിമാ പ്രൊമേഷന്റെ ഭാഗമായിട്ടാണ് നടന്‍ ആ സമയത്ത് ഇറങ്ങിയതെന്ന് പീന്നിട് വിമര്‍ശനങ്ങള്‍ വന്നിരുന്നു.

പ്രൊമോഷന്റെ ഭാഗമായിട്ടല്ല

എന്നാല്‍ പ്രൊമോഷന്റെ ഭാഗമായിട്ടല്ല ഇറങ്ങിയതെന്നും മനുഷ്യത്വം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയതെന്നും നടന്‍ പറഞ്ഞിരുന്നു. എന്റെ സിനിമ നല്ലതാണെങ്കില്‍ മാത്രം കണ്ടാല്‍ മതിയെന്നും ഇല്ലെങ്കില്‍ ആരും കാണേണ്ടെന്നും നടന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X