ഇഷ്ടം കൊണ്ടാണെന്ന് അറിയാം!! ദയവ് ചെയ്ത് അത് ആവർത്തിക്കരുത്, പ്രേക്ഷകരോട് ടൊവിനോ
കച്ച പ്രതികരണം ലഭിച്ച് മുന്നേറുമ്പോൾ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്
മികച്ച പ്രതികരണം നേടി ടോവിനോയുടെ തീവണ്ടി മുന്നേറി കൊണ്ടിരിക്കുകയാണ്. അൽപം കാത്തിരുന്നെങ്കിലും ഒരു മികച്ച ചിത്രം തന്നെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. നിരവധി മാറ്റി വയ്പ്പുകൾക്കൊടുവിൽ സെപ്റ്റംബർ 7 നായിരുന്നു ചിത്രം റിലീസിന് എത്തിയത്. വിവിധ ഭാഗങ്ങളിലായി ചിത്രം ഹൗസ് ഫുള്ളായി ഓടുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ച് മുന്നേറുമ്പോൾ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ടൊവിനോയുടെ മാസ് ഡയലോഗുള്ള സീനാണ് ഇൻറന്റർനെറ്റിൽ പ്രചരിക്കുന്നത്. ഇതിനെതിരെ ടൊവിനെ രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്കിലാണ് താരം ഇതിനെ കുറിച്ച് പ്രതികരിച്ചത്. തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി !പക്ഷെ ആ സിനിമയിലെ ചില രംഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശ ശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു എന്ന് ടൊവിനെ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ ട്രോളന്മാർക്കും നന്ദി അറിയിച്ചിട്ടുണ്ട്. ട്രോളുകളൊക്കെ കാണുന്നുണ്ടെന്നും, അടിപൊളിയായിട്ടുണ്ടെന്നും ട്രോളന്മാർക്കും ഒരു സ്പെഷ്യൽ നന്ദിയുണ്ടെന്നു താരം പറഞ്ഞു.
മായനദി മറഡോണ ശേഷം പുറത്തിറങ്ങിയ ടെവിനോ യുടെ സൂപ്പർഹിറ്റ് ചിത്രമാണ് തീവണ്ടി. മായനദിയുടേയും മഡോണയുടേയും വിജയം തീവണ്ടിയിലും ആവർത്തിച്ചിട്ടുണ്ട്. ആക്ഷേപ ഹാസ്യരൂപത്തിൽ ഒരുക്കിയിരിക്കുന്ന തീവണ്ടി ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം സംയുക്ത മേനോനാണ് നായിക. സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി, സുധീഷ്, ഷമ്മി തിലകന്‍, സൈജു കുറുപ്പ്, നീനാ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


Click it and Unblock the Notifications