»   » ഇഷ്ട വാഹനം സ്വന്തമാക്കിയതിന് പിന്നാലെ പ്രിയപ്പെട്ട നമ്പറും ഇനി ടൊവിനോയ്ക്ക് സ്വന്തം!ആ നമ്പര്‍ ഇതാണ്!

ഇഷ്ട വാഹനം സ്വന്തമാക്കിയതിന് പിന്നാലെ പ്രിയപ്പെട്ട നമ്പറും ഇനി ടൊവിനോയ്ക്ക് സ്വന്തം!ആ നമ്പര്‍ ഇതാണ്!

By: Teresa John
Subscribe to Filmibeat Malayalam

സ്വപ്‌നങ്ങള്‍ സ്വന്തമാക്കിയവരുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അങ്ങനെ നോക്കുമ്പോള്‍ നടന്‍ ടൊവിനോ തോമസ് സ്വപ്‌നങ്ങള്‍ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ്. നിവിന്‍ പോളിയ്ക്കും ഫഹദിനും പൃഥ്വിരാജിനും പിന്നാലെ ടൊവിനോയും ആഢംബര കാര്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ മറ്റൊരു കാര്യവും ടൊവിനോ സ്വന്തമാക്കിയിരിക്കുകയാണ്.

ഹിറ്റ്ലര്‍ മാധവന്‍കുട്ടി പെങ്ങള്‍മാരുടെയും അവരുടെ മക്കളുടെ കൂടെയും വന്നാല്‍ എങ്ങനെ ഉണ്ടാവും!

ഔഡിയുടെ ലക്ഷ്വറി എസ് യു വി ക്യൂ 7 മോഡല്‍ കാറായിരുന്നു ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ കാറിന് സ്വന്തമാക്കണമെന്ന് കരുതിയിരുന്ന ഇഷ്ട നമ്പര്‍ കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെക്കുന്ന ടൊവിനോയുടെ കാറിന്റെയും ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

tovino-thomas

കെ എല്‍ 45 ക്യൂ 7 എന്നാണ് കാറിന്റെ നമ്പര്‍. കാറ് വാങ്ങുന്നത് പോലെ തന്നെ ഈ നമ്പര്‍ നേടിയെടുക്കണമെന്നുള്ളതും ടൊവിനോയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ക്യൂ 7 ഔഡി കാറുകള്‍ക്ക് 69 മുതല്‍ 76 ലക്ഷം രൂപ വരെയാണ് വില. 2967 സിസി യാണ് ടൊവിനോ വാങ്ങിയ കാറിന്റെ എന്‍ജീന്‍ കപ്പാസിറ്റി.

ബിജു മേനോന്റെ നായികയായി അഞ്ജലി മലയാളത്തിലേക്ക് വരുന്നു! ഇത്തവണ അഭിനയം സൂപ്പറായിരിക്കും!

മലയാളത്തിലെ യുവതാരങ്ങളെല്ലാം തന്നെ ഔഡി കാര്‍ വാങ്ങിയിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് എന്നിവരാണ് മുമ്പ് ഔഡി കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെയായിരുന്നു ടൊവിനോയും. എന്നാല്‍ കഴിഞ്ഞ ദിവസം സംവിധായകന്‍ ദിലീഷ് പോത്തനും നടന്‍ ഷറഫൂദീനും ആഢംബര കാറുകള്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു.

English summary
Tovino Thomas gave fancy number to his new audi car.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam