»   » കട്ടക്കലിപ്പല്ല, പ്രണയാതുരനായ കാമുകനായി ടൊവിനോ!!! പ്രണയം തുളുമ്പുന്ന ഗാനവുമായി ഗോദ!!!

കട്ടക്കലിപ്പല്ല, പ്രണയാതുരനായ കാമുകനായി ടൊവിനോ!!! പ്രണയം തുളുമ്പുന്ന ഗാനവുമായി ഗോദ!!!

Posted By: Karthi
Subscribe to Filmibeat Malayalam

വളരെ കുറഞ്ഞ കാലംകൊണ്ട് യുവനായകനായി മലയാളി പ്രക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് ടൊവിനോ തോമസ്. മാര്‍ച്ച് ആദ്യം തിയറ്ററിലെത്തിയ ഒരു മെക്‌സിക്കന്‍ അപാരതയുടെ വിജയത്തോടെ ടൊവിനോയുടെ  പ്രേക്ഷക പ്രീതിയും വര്‍ദ്ധിച്ചു. 

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരക്കുന്ന ടൊവിനോ ചിത്രമാണ് ഗോദ. കുഞ്ഞിരാമയണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ആദ്യം ഗാനം പുറത്തിറങ്ങി. 

'ആരോ നെഞ്ചില്‍ മഞ്ഞായി പെയ്യുന്ന നേരം' എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇതുള്‍പ്പെടെ എട്ടോളം ഗാനങ്ങളുണ്ട് ചിത്രത്തില്‍. പ്രണയതാരുമായ ഈ ഗാനത്തിന്റെ പശ്ചാത്തലം ഒരു യാത്രയാണ്.

ഗോദയിലെ നായകനായ ടൊവിനോയും നായിക വമിഖ ഗാബിയും പഞ്ചാബിലേക്ക് നടത്തുന്ന യാത്രമാണ് ഗാനത്തിന്റെ പഞ്ചാത്തലം. പഞ്ചാബി സുന്ദരി വമിഖയുടെ ആദ്യ മലയാള ചിത്രമാണ് ഗോദ. ഗുസ്തി താരമായാണ് വമിഖ എത്തുന്നത്.

ഷാന്‍ റഹ്മാനാണ് ഗോദയിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്ന യുവ ഗാന രചയിതാവ് മനു മഞ്ജിത്താണ്. എട്ടോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ഗുസ്തി എന്ന കായിക ഇനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. നാട്യാല, പഞ്ചാബ്, കേരളം എന്നിവിടങ്ങിളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഗുസ്തി മാസ്റ്ററുടെ ക്രിക്കറ്റ് ഭ്രാന്തനായ മകനായിട്ടാണ് ടൊവിനോ അഭിനയിക്കുന്നത്.

ടൊവിനോയ്‌ക്കൊപ്പം മികച്ച താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടൊവിനോയുടെ ഗുസ്തിക്കാരനായ അച്ഛനായി രണ്‍ജിപണിക്കര്‍ അഭിനയിക്കുന്നു. കൂടാതെ അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.

മെയ് മാസം ഗോദ തിയറ്ററിലെത്തും. ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം തിയറ്റര്‍ സമരം കാരണം മാറ്റി വയ്ക്കുകയായിരുന്നു. മാര്‍ച്ചില്‍ ഒരു മെക്‌സിക്കന്‍ അപാരത തിയറ്ററിലെത്തിയതോടെ ഗോദ മെയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു.

ഗാനം കാണാം...

English summary
Tovino Thomas is here as a romantic hero in Godha. The film's first video song is out and we cannot stop adoring the charming star who flaunts his innocent dimply smile.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam