»   » ടൊവിനോ തോമസിന് ലഭിച്ച പുതിയ വെല്ലുവിളി, വിജയകരമായി പൂര്‍ത്തിയാക്കി, അജുവിനു വാമിഖയ്ക്കും കൈമാറി !!

ടൊവിനോ തോമസിന് ലഭിച്ച പുതിയ വെല്ലുവിളി, വിജയകരമായി പൂര്‍ത്തിയാക്കി, അജുവിനു വാമിഖയ്ക്കും കൈമാറി !!

By: Nihara
Subscribe to Filmibeat Malayalam

സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പുത്തന്‍ പ്രചാരണ തന്ത്രങ്ങളുമായി താരങ്ങള്‍ എത്താറുണ്ട്. പുതിയ സിനിമയായ ഗോദയുടെ പ്രചാരണത്തോടനുബന്ധിച്ചാണ് പുതിയ ചലഞ്ചുമായി ടൊവിനോ തോമസും നായികയായ വമീഖ ഗബ്ബിയും എത്തിയത്.

സ്വകാര്യ എഫ് എം ചാനലിലെ ആര്‍ജെയാണ് ടൊവിനോയെ മലര്‍ത്തിയടിക്കല്‍ ചലഞ്ചിലേക്ക് ക്ഷണിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ചലഞ്ച് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗോദയുടെ സംവിധായകന്‍ ബോസില്‍ജോസഫിനെ മലര്‍ത്തിയടിച്ചാണ് ആര്‍ജെ ടൊവിനോടെ വെല്ലുവിളിച്ചത്.

വെല്ലുവിളി ഏറ്റെടുത്ത് ടൊവിനോ തോമസ്

തനിക്ക് നേരെ ഉയര്‍ന്നുവന്ന വെല്ലുവിളി ടൊവിനോ തോമസ് ഏറ്റെടുക്കുകയും ചെയ്തു. ഒന്നിനു പുറകെ ആറു പേരെ മലര്‍ത്തിയടിക്കുന്ന വിഡിയോ ഈ വിഡിയോയ്ക്ക് പിന്നാലെ പോസ്റ്റ് ചെയ്യുമെന്നും ടോവിനോ പറഞ്ഞു.

സംവിധായകനെ മലര്‍ത്തിയടിച്ചതിന് പ്രതികാരം

സംവിധായകനായ ബേസില്‍ ജോസഫിനെ വെല്ലുവിളിച്ച ആര്‍ ജെയെ നേരിട്ട് പോയി കാണാന്‍ സമയമില്ലാത്തതിനാല്‍ കൂടെയുള്ള ഒരാളെ മലര്‍ത്തിയടിക്കുമെന്ന് പറഞ്ഞതിനു ശേഷം കൂട്ടത്തില്‍ നിന്ന് ഒരാളെ മലര്‍ത്തിയടിക്കുന്ന ടൊവിനോയായാണ് കാണുന്നത്.

അജുവിന് നേരെ ചലഞ്ചുമായി ടൊവിനോ

തനിക്ക് നേരെ ഉയര്‍ന്നുവന്ന വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സൂഹൃത്തായ അജു വര്‍ഗീസിനെയാണ് ടൊവിനോ വെല്ലുവിളിച്ചത്. ഒപ്പം ചിത്രത്തിലെ നായികയായ വാമിഖ ഗബ്ബിയേയും വെല്ലുവിളിച്ചിട്ടുണ്ട്.

ടൊവിനോയ്ക്ക് മറുപടിയുമായി അജു വര്‍ഗീസ്

ടൊവിനോയും സംവിധായകന്‍ ബേസിലും തമ്മിലുള്ള വിഡിയോ ഷെയര്‍ ചെയ്തതിനു ശേഷമാണ് മറുപടിയുമായി അജു രംഗത്തെത്തിയിട്ടുള്ളത്. നിനക്ക് ചലഞ്ച് ചെയ്താല്‍ മതി എടുത്ത് പൊക്കേണ്ടത് ഞാനല്ലേയെന്നാണ് അജു വര്‍ഗീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
Tovino Thomas accepts malarthi adikkal challenge.
Please Wait while comments are loading...

Malayalam Photos

Go to : More Photos