അവനെയൊന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി! ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ലെന്ന് ടൊവിനോ തോമസ്!

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ടൊവിനോ തോമസ്. തുടക്കകാലത്ത് തിക്താനുഭവങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് പിന്നീട് താരം നടത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായി മാറുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ സിനിമകളുമായാണ് ടൊവിനോ മുന്നേറുന്നത്. നായകനായി മാത്രമേ അഭിനയിക്കുള്ളൂവെന്ന നിബന്ധനയൊന്നും ഈ താരത്തിനില്ല. അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

അതിഥിയായി മാത്രമല്ല നായകനായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇത്തവണത്തെ വരവ്. കലക്ടര്‍, പോലീസ്, മിലിട്ടറി തുടങ്ങിയ മേഖലകളിലാണ് ഇത്തവണ താന്‍ ശ്രദ്ധ നല്‍കിയിട്ടുള്ളതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. നവാഗതനായ സപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത എടക്കാട് ബറ്റാലിയന്‍ 06 കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ സിനിമ കണ്ടതിന് പിന്നാലെയായി ടൊവിനോയ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മ. തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഇതെന്ന് വ്യക്തമാക്കി ടൊവിനോ തോമസും എത്തിയിട്ടുണ്ട്.

പട്ടാളക്കാരനായി ടൊവിനോ തോമസ്

പട്ടാളക്കാരെ ആരും ഓര്‍ക്കാറില്ല, ഓര്‍ത്താലും അതൊരു യൂണിഫോം മാത്രമാണ്, എടക്കാട് ബറ്റാലിയനില്‍ ടൊവിനോ തോമസ് പറയുന്ന ഡയലോഗാണിത്. തിയേറ്ററുകളിലെങ്ങും മുഴങ്ങുകയാണ് ഷഫീഖ് മുഹമ്മദിന്റെ വാക്കുകള്‍. പി ബാലചന്ദ്രന്‍ ഈ സിനിമയുടെ കഥ പറയുമ്പോള്‍ത്തന്നെ താല്‍പര്യം തോന്നിയിരുന്നുവെന്ന് ടൊവിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കായി കടുത്ത തയ്യാറെടുപ്പുകളായിരുന്നു താരം നടത്തിയത്.

സ്‌പെഷല്‍ അഭിനന്ദനം

സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് ടൊവിനോയെ അഭിനന്ദിച്ച് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മയെത്തിയത്. ഒരമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ അവനെയൊന്ന് കെട്ടിപ്പിടിക്കാന്‍, മാറോടണയ്ക്കാന്‍ തോന്നി. ഈ വാക്കുകള്‍ മറ്റുള്ളവര്‍ എങ്ങനെയെടുക്കുമെന്ന് അറിയില്ല. തനിക്ക് ഈ സിനിമ ഇഷ്ടമായി. മകനുമായി രൂപസാദൃശ്യവും തോന്നി. അത്രയും നന്നായാണ് ടൊവിനോ ചെയ്തത്. എത്ര പുകഴ്ത്തിയാലും മതിയാവില്ല, അത്രയും നന്നായി ടൊവിനോ ചെയ്തിട്ടുണ്ട്. ദേശത്തെക്കുറിച്ചോ ഡിഫന്‍സ് സംബന്ധമായ ഒരു കാര്യത്തെക്കുറിച്ചോ തങ്ങള്‍ മകനുമായി സംസാരിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം പോയതാണ്.

ടൊവിനോയുടെ മറുപടി

മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മയുടെ പ്രതികരണ വീഡിയോ ടൊവിനോ തോമസും ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് അദ്ദേഹം മറുപടി കുറിച്ചത്. ഇതിലും വലിയൊരംഗീകാരം തനിക്കിനി കിട്ടാനില്ലെന്നും ഒരുപാട് നന്ദി അമ്മേ, ഒരുപാട് സ്‌നേഹം എന്നുമായിരുന്നു ടൊവിനോ കുറിച്ചത്. ടൊവിനോയുടെ ഈ മെസ്സേജ് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി സന്ദീപ് ഉണ്ണിക്കൃഷ്ണന്‍രെ കസിന്‍ ബ്രദറും എത്തിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ടൊവിനോയെ അഭിനന്ദിച്ച് എത്തിയിട്ടുള്ളത്.

നായികയായി സംയുക്ത മേനോന്‍

തീവണ്ടിയിലൂടെ തുടങ്ങിയ കെമിസ്ട്രി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ടൊവിനോയും സംയുക്ത മേനോനും. ഷഫീഖ് മുഹമ്മദായി ടൊവിനോയെത്തിയപ്പോള്‍ നൈന ഫാത്തിമയായാണ് സംയുക്തയുടെ വരവ്. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഗാനവും ട്രെയിലറും തരംഗമായി മാറിയിരുന്നു. നീ ഹിമമഴയായ് എന്ന ഗാനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് ഇരുവരും എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X