»   »  ടോവിനോ തോമസിന്റെ ഗപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടോവിനോ തോമസിന്റെ ഗപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച സ്‌റ്റൈലിന് ശേഷം ടൊവിനോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗപ്പി. വളരെ വ്യത്യസ്തമായ അനുഭവമാണ് ചിത്രത്തിലേതെന്ന് ടൊവിനോ പറയുന്നു. ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.

guppy

കുഞ്ഞിരാമായാണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്ന ചിത്രത്തില്‍ നായക വേഷം കൈകാര്യം ചെയ്യുന്നത് ടൊവിനോയാണ്. പഞ്ചാബി നടി വമീബ ഖബ്ബിയാണ് ചിത്രത്തില്‍ ടോവിനോയുടെ നായികയായി എത്തുന്നത്.

2012ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായി കൈകാര്യം ചെയ്തു.

English summary
Tovino Thomas Guppy first look poster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam