പല്‍വാള്‍ ദേവനെന്ന് ടൊവിനോ തോമസ്! കുപ്രസിദ്ധ പയ്യനാണെന്ന് തിരുത്തി ആരാധകര്‍

By Midhun Raj

യുവതാരങ്ങളില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നടനാണ് ടൊവിനോ തോമസ്. നിരവധി ശ്രദ്ധേയ സിനിമകള്‍ നടന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയിരുന്നു. സിനിമാത്തിരക്കുകള്‍നിന്നും മാറി ടൊവിനോ വിദേശത്തേക്ക് പോയത് അടുത്തിടെയായിരുന്നു. യാത്രയ്ക്കിടെയുളള ചിത്രങ്ങളെല്ലാം ടൊവിനോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ചൈനയിലെ ഷാങ്ഹായിലെ രണ്ട് ബുളളിന്റെ മുന്നില്‍ നിന്നെടുത്ത ചിത്രമാണ് നടന്‍ പങ്കുവെച്ചത്.

tovino thomas,

പല്‍വാള്‍ ദേവന്‍ മോഡ് ഓണ്‍ എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ഈ ചിത്രം പോസ്റ്റ് ചെയ്തത്. രണ്ട് ബുളളിന്റെ കൊമ്പുകളില്‍ ആഞ്ഞുപിടിച്ചിരിക്കുകയാണ് താരം. ടൊവിനോയുടെ ക്യാപ്ഷനുളള മറുപടിയായി ഇത് പല്‍വാള്‍ ദേവനല്ല കുപ്രസിദ്ധ പയ്യനാണെന്നാണ് ആരാധകരുടെ വാദം. കൊമ്പ് ഊരിയെടുക്കാനും പോത്തിനെ മലര്‍ത്തിയടിക്കാനുമൊക്കെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് ഇത്തവണയും ടൊവിനോ വിദേശയാത്ര നടത്തുന്നത്. വിദേശ യാത്രയുടെ നിരവധി ചിത്രങ്ങള്‍ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം.

പൂജ സമയത്താണ് ചിത്രം റിലീസ് ചെയ്യുന്നത്. എടക്കാട് ബറ്റാലിയന്‍ 06ന് പുറമെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി, ഭൂമി, ആരവം, ഫോറന്‍സിക്ക്, പളളിച്ചട്ടമ്പി, 563 സെന്റ് ചാര്‍ളീസ് സ്ട്രീറ്റ് തുടങ്ങിയവയും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X