ഷൂട്ടിനിടയില്‍ ടൊവിനോയ്ക്ക് പൊള്ളലേറ്റു! ആരുടെയോ പുണ്യം കൊണ്ട് കാര്യമായൊന്നും പറ്റിയില്ലെന്ന് താരം!
Recommended Video
ആത്മാര്‍ത്ഥതയുടെ കാര്യത്തില്‍ പല താരങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഏറ്റെടുത്തിരിക്കുന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളാണ് ഓരോ താരവും നടത്താറുള്ളത്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് യുവതാരം ടൊവിനോ തോമസിന് പൊള്ളലേറ്റത്. ഡ്യൂപ്പിനെ വെക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും താരം ആവശ്യം നിരാകരിക്കുകയായിരുന്നു. പുതുമുഖ സംവിധായകനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോതോമസും നായികനായകന്‍മാരായി എത്തുന്ന സിനിമ കൂടിയാണിത്. പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
പൊള്ളലേറ്റതിന് പിന്നാലെയായി താരത്തിന് വൈദ്യസഹായം ലഭ്യമാക്കിയെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. നാല് വശത്തും തീ ഉപയോഗിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. നേരത്തെ സംവിധായകന്‍ കട്ട് പറഞ്ഞിരുന്നുവെങ്കിലും സീന്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ താരം വീണ്ടും അഭിനയിക്കുകയായിരുന്നു. സാന്ദ്ര തോമസായിരുന്നു പരിക്കിന്റെ കാര്യത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാവില്ലെന്നായിരുന്നു സാന്ദ്ര കുറിച്ചത്. അവര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

പരിക്ക് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായി നിരവധി പേരാണ് താരത്തോട് വിവരങ്ങള്‍ തിരക്കിയത്. സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായൊന്നും പറ്റിയില്ലെന്നും എല്ലാവരോടും നന്ദിയെന്നും താരം കുറിച്ചിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ടൊവിനോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയത്. ലെന, മുഹ്‌സിന്‍ പരാരി, തുടങ്ങിയവരും താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരുന്നു.


Click it and Unblock the Notifications