For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലിപ്പ് ലുക്കില്‍ പോലീസ് അവതാരമായി ടൊവിനോ തോമസ്! ആക്ഷന്‍ ചിത്രത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ!

  |

  ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലൂസിഫര്‍,ഉയരെ തുടങ്ങിയ സിനിമകളായിരുന്നു നടന്റെതായി ഇക്കൊല്ലം പുറത്തിറങ്ങിയത്. രണ്ട് സിനിമകളും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. നിലവില്‍ കൈനിറയെ സിനിമകളാണ് യുവതാരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

  96 തെലുങ്ക് പതിപ്പിലും കുട്ടി ജാനുവായി ഗൗരി കിഷന്‍! വൈറലായി നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ

  ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്. വൈറസിനു ശേഷമാണ് നടന്‍ പോലീസ് ഓഫീസറായി അഭിനയിക്കുന്ന കല്‍ക്കി എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കല്‍ക്കിയെക്കുറിച്ചുളള ടൊവിനോയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പുറത്തുവന്നിരുന്നു.

  കല്‍ക്കി എന്ന ചിത്രം

  കല്‍ക്കി എന്ന ചിത്രം

  ടൊവിനോ തോമസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് കല്‍ക്കി. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു പിന്നാലെ ടൊവിനോ വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമ ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  ടൊവിനോയും സംയുക്തയും

  ടൊവിനോയും സംയുക്തയും

  തീവണ്ടിക്ക് ശേഷം സംയുക്ത മേനോനും ടൊവിനോയും വീണ്ടും നായികാനായകന്‍മാരായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കല്‍ക്കി. അടുത്തിടെ ഉയരെ എന്ന പാര്‍വതി എന്ന ചിത്രത്തിലും ഇരുവരും എത്തിയിരുന്നു. കല്‍ക്കിയില്‍ ടൊവിനോയ്‌ക്കൊപ്പം പ്രാധാന്യമുളള റോളാണ് സംയുക്തയ്ക്കെന്ന് അറിയുന്നു. ടൊവിനോയ്ക്കും സംയുക്തയ്ക്കും പുറമെ മലയാളത്തില്‍ നിന്നും മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

  ഷൂട്ടിംഗ് പൂര്‍ത്തിയായി

  ഷൂട്ടിംഗ് പൂര്‍ത്തിയായി

  ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായുളള വിവരമായിരുന്നു ടൊവിനോ തോമസ് പങ്കുവെച്ചത്. കല്‍ക്കിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ടൊവിനോ എത്തിയിരുന്നത്. 62 ദിവസത്തെ ഷൂട്ടിംഗിനൊടുവിലാണ് സിനിമ പൂര്‍ത്തിയാക്കിയതെന്ന് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആഗസ്റ്റ് ഏട്ടിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  ജൂണിൽ 3 സിനിമകളുമായി ടോവിനോ | filmibeat Malayalam
  ജേക്ക്സ് ബിയോയ് സംഗീതമൊരുക്കുന്നു

  ജേക്ക്സ് ബിയോയ് സംഗീതമൊരുക്കുന്നു

  ജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
  ജേക്ക്സ് ബിയോയ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണ, പ്രശോഭ് കൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

  ആക്ഷന്‍ ലേഡിയായി മിന്നിച്ച് വരലക്ഷ്മി ശരത്കുമാര്‍! വൈറലായി നടിയുടെ വീഡിയോ! കാണൂ

  ലൂസിഫര്‍ പോലെ മോദി ബയോപിക്കും സ്വീകരിക്കണം! മലയാളികളോട് അഭ്യര്‍ത്ഥനയുമായി വിവേക് ഒബ്‌റോയി

  View this post on Instagram

  And now it's peace after the storm. @kalkithemovie is officially wrapped up, after 62 days of hardship and fun. My character was unlike any I have played before, the most challenging one, I'd say. And all these days I was in a circle of longstanding friends and made a bunch of newer ones too. All of this means the expectation is high, as we present Kalki to you on August 8th. It's relaxation mode now, and it's highly deserving for the entire team. Thanks to everyone who was with me on this ride. May it all be worthwhile, like how good the whole experience was! Peace. #kalki #augustrelease @praveen_prabharam @sujinsujathan @viniviswalal @vishnuaravind10 @prasobhkrishna @suvinkvarkey @appunayar @gs_gauthamsankar @akhil_c_thilakan @jithin_lall @samyukthamenon_ @shivajith_official @mitunmdas @siyadyadu

  A post shared by Tovino Thomas (@tovinothomas) on

  English summary
  tovino thomas instagram post about kalki movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X