ലൂസിഫറിലെ ജതിന്‍ രാംദാസ് പൊളിച്ചടുക്കി! പൃഥ്വിയോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്! വൈറലായി പോസ്റ്റ്! കാണൂ

By Midhun Raj

മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ബിഗ് ബഡ്ജറ്റായി അണിയിച്ചൊരുക്കിയ ചിത്രത്തെ ആരാധകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ലൂസിഫര്‍ മുന്നേറികൊണ്ടിരിക്കുന്നത്.

ലാലേട്ടന്റെ സ്റ്റീഫന്‍ നെടുമ്പളളിയായുളള മാസ് പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. അതേസമയം ലാലേട്ടനൊപ്പം അഭിനയിച്ച മറ്റു താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ചെറിയൊരു റോളായിരുന്നിട്ടും തനിക്ക് ലഭിച്ച വേഷം ടൊവിനോ തോമസ് ഗംഭീരമാക്കിയിരുന്നു. തിയ്യേറ്ററുകളില്‍ കൈയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു നടന്‍ അവതരിപ്പിച്ചിരുന്നത്. ടൊവിനോയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

ടൊവിനോയും പൃഥ്വിയും

ടൊവിനോയും പൃഥ്വിയും

പൃഥ്വിരാജ് സുകുമാരന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രമായിരുന്നു ടൊവിനോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. പൃഥ്വിക്കൊപ്പം സഹനായക വേഷങ്ങളില്‍ അഭിനയിച്ച ശേഷമാണ് ടൊവിനോ നായകനടനായി മാറിയിരുന്നത്. സെവന്‍ത്ത് ഡേ,എസ്ര തുടങ്ങിയ സിനിമകളിലും ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളായി പൃഥിക്കൊപ്പം എത്തിയിരുന്നു. തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാകാന്‍ കാരണം പൃഥ്വിരാജ് തന്നെയാണെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ലൂസിഫറില്‍ കഥാപാത്രത്തിന്റെ പ്രാധാന്യമൊന്നും താന്‍ നോക്കിയിരുന്നില്ലെന്നും നടന്‍ പറഞ്ഞിരുന്നു.

ലൂസിഫറിലെ ജതിന്‍ രാംദാസ്

ലൂസിഫറിലെ ജതിന്‍ രാംദാസ്

ലൂസിഫറില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ തോമസ് എത്തിയിരുന്നത്. ജതിന്‍ രാംദാസ് എന്ന എന്‍ആര്‍ ഐ കഥാപാത്രമാണ് ലൂസിഫറില്‍ നടന്‍ അവതരിപ്പിച്ചിരുന്നത്. വെളുത്ത വസ്ത്രമണിഞ്ഞ് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ടൊവിനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലൂസിഫറിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിലും നടന്‍ തിളങ്ങി. ലൂസിഫര്‍ കണ്ട ആളുകളെല്ലാം ടൊവിനോയുടെ അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളായിരുന്നു പങ്കുവെച്ചിരുന്നത്.

ചെറിയൊരു റോളായിരുന്നിട്ടും

ചെറിയൊരു റോളായിരുന്നിട്ടും

ചെറിയൊരു റോളായിരുന്നിട്ടു കൂടി ശ്രദ്ധേയ പ്രകടനം നടത്താന്‍ ടൊവിനോയ്ക്ക് സാധിച്ചു. ലാലേട്ടനൊപ്പം പ്രാധാന്യമുളള കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ അഭിനയിച്ച താരങ്ങളെല്ലാം എത്തിയിരുന്നത്. കൂതറ എന്ന സിനിമയ്ക്കു ശേഷം ടൊവിനോ ലാലേട്ടനൊപ്പം വീണ്ടും ഒന്നിച്ചൊരു ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ലൂസിഫറിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്കിടെ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു,

ടൊവിനോയുടെ പോസ്റ്റ്

ടൊവിനോയുടെ പോസ്റ്റ്

ലൂസിഫറില്‍ തന്നെയും ഉള്‍പ്പെടുത്തിയതിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ടൊവിനോ തോമസ് എത്തിയിരുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിലെ മാസ് കഥാപാത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ടൊവിനോ തോമസ് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരുന്നത്. ലൊക്കേഷനില്‍നിന്നുളള ചിത്രങ്ങളും പൃഥ്വിയ്‌ക്കൊപ്പമുളള ചിത്രങ്ങളും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പോസ്റ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X