ലിഡിയയ്ക്കും മക്കള്‍ക്കുമൊപ്പം ടൊവിനോ തോമസ്! ഫോട്ടോ കളറായിട്ടുണ്ടെന്ന് ആരാധകര്‍! ചിത്രം വൈറല്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്കെത്തുകയായിരുന്നു ടൊവിനോ. തൊട്ടതെല്ലാം പൊന്നാക്കി മാറുകയാണ് ഈ താരം. അടുത്തിടെയായിരുന്നു ടൊവിനോയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ടഹാനെന്നായിരുന്നു മകന് താരം പേരിട്ടത്. ഇസയെന്ന പേര് പോലെ തന്നെ സിംപിളാണ് മകന്റേയും പേരെന്ന് ടൊവിനോ പറഞ്ഞിരുന്നു. ടഹാനെന്നാണ് പേരെങ്കിലും ഹാനെന്നാണ് മകനെ വിളിക്കുന്നതെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ടഹാന്റെ മാമോദീസ കഴിഞ്ഞത്. മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചായിരുന്നു താരം നേരത്തെ എത്തിയത്. മകന്റെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. പൃഥ്വിരാജുള്‍പ്പടെ നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. അതിന് ശേഷമായാണ് കുടുംബ ചിത്രവുമായി താരമെത്തിയത്.
മാതിപിതാക്കളും സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രമാണ് ടൊവിനോ പോസ്റ്റ് ചെയ്തത്. ടഹാന്റെ ഫോട്ടോ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. അതീവ സന്തോഷത്തോടെയായിരുന്നു എല്ലാവരും ഫോട്ടോയ്ക്കായി പോസ് ചെയ്തത്. എല്ലാവര്‍ക്കും ഞങ്ങളുടെ തിരുവോണാശംസകള്‍ എന്നായിരുന്നു താരത്തിന്റെ ക്യാപ്ഷന്‍. ബ്യൂട്ടിഫുള്‍ ഫാമിലിയെന്ന കമന്റുമായി ആദ്യമെത്തിയത് പ്രാചി തെഹ്ലാനാണ്. മാമാങ്കത്തിലൂടെയാണ് ഈ നായിക മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം പിടിച്ചത്.

ഓണത്തിന് കണ്ട ചിത്രങ്ങളില്‍ മികച്ച കുടുംബചിത്രമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ടഹാന്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചെത്തിയതും ടൊവിനോയായിരുന്നു. ഇത്തവണയും 7ാം മാസം മുതല്‍ താന്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സിനിമാതിരക്കുകളില്ലാത്തതിനാല്‍ മകനെ നോക്കാനും അവനൊപ്പം സമയം ചെലവഴിക്കാനും കഴിയുന്നുണ്ടെന്നും ടൊവിനോ പറഞ്ഞിരുന്നു. കുഞ്ഞനിയന്‍ വന്നതോടെ ഇസയും സന്തോഷത്തിലാണ്.
ഇസ ജനിക്കുന്ന സമയത്തുള്ള സാഹചര്യമല്ല ഇപ്പോഴത്തേതെന്നും ടഹാന് എന്തൊക്കെ സൗകര്യങ്ങള്‍ നല്‍കാനാവുമെന്ന് അറിയില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. മുന്‍പ് ലിഡിയയും മകളും തനിക്കൊപ്പം ലൊക്കേഷനിലേക്ക് വരുമായിരുന്നു. ഇസയെ ഇനി സ്‌കൂളില്‍ ചേര്‍ക്കുകയാണ്, അതിനാല്‍ അവര്‍ക്ക് ലൊക്കേഷനില്‍ വരാനാവില്ല. ഇതിനകം തന്നെ ഇസ നിരവധി രാജ്യങ്ങള്‍ കണ്ടിട്ടുണ്ട്. ടഹാന്റെ കാര്യത്തില്‍ അത് സാധിക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും ടൊവിനോ തോമസ് പറഞ്ഞിരുന്നു.


Click it and Unblock the Notifications